സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്പുട്നിക് വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ പ്രാഥമിക അനുമതി

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്പുട്നിക് വാക്സിന്‍ ഉത്പാദിപ്പിക്കാന്‍  പ്രാഥമിക അനുമതി

ന്യൂഡൽഹി: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച പ്രതിരോധ വാക്സിൻ സ്പുട്നിക് വി ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡി.ജി.സി.എ.(ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ)യുടെ പ്രാഥമിക അനുമതി.

സ്പുട്നിക് വി വാക്സിൻ ഉത്പാദിപ്പിക്കാൻ അനുമതി നൽകണമെന്ന് അഭ്യർഥിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് അപേക്ഷ നൽകിയിരുന്നു. പരീക്ഷണങ്ങൾക്കും വിശകലനത്തിനും ശേഷം പുണെയിലെ പ്ലാന്റിലാകും വാക്‌സിൻ ഉത്പാദിപ്പിക്കുകയെന്ന് റിപ്പോർട്ട്.

അറുപത്തഞ്ചിൽ അധികം രാജ്യങ്ങൾ സ്പുട്നിക് വിയ്ക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും യുറോപ്യൻ യൂണിയന്റെയും യു.എസിന്റെയും ആരോഗ്യ അധികൃതരിൽനിന്ന് അനുമതി ലഭിച്ചിട്ടില്ല. 91.6 ശതമാനമാണ് സ്പുട്നിക് വാഗ്ദാനം ചെയ്യുന്ന ഫലപ്രാപ്തി. നിലവിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ്, കോവാക്സിൻ എന്നിവയെ അപേക്ഷിച്ച് സ്പുട്നിക്കിന് ഉയർന്ന ഫലപ്രാപ്തിയാണുള്ളത്.

സ്പുട്നിക് വി വാക്സിൻ ഉത്പാദിപ്പിക്കാനുള്ള പ്രാഥമിക അനുമതി ലഭിച്ചു. എന്നാൽ ശരിക്കുള്ള ഉത്പാദനത്തിന് മാസങ്ങൾ വേണ്ടിവരും. ഇതിനിടയിൽ തങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുക കോവിഷീൽഡിലും കോവാക്സിലും ആയിരിക്കും- സിറം ഇൻസ്റ്റിറ്റ്യൂട്ട് വക്താവ് പറഞ്ഞു. ആസ്ട്രാ സെനക്കയുമായി ചേർന്നുള്ള കോവിഷീൽഡ് വാക്സിനാണ് നിലവിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.