കൊച്ചി: കോവിഡ് വാക്‌സിന്‍ വാങ്ങാന്‍ ബഡ്‌ജറ്റില്‍ വലിയ തുക വകയിരുത്തിയെങ്കിലും പ്രാവര്‍ത്തികമാകുമെന്ന് കാര്യത്തിൽ ആശയക്കുഴപ്പം. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കില്ലെന്നും കേന്ദ്രസര്‍ക്കാരിന് മാത്രമേ നല്‍കൂവെന്നും ചില കമ്പനികൾ അറിയിച്ചത് സർക്കാരിനെ കുഴപ്പത്തിലാക്കി.
ഇതിനിടെ ആഗോള വിപണിയില്‍ നിന്ന് പ്രതിരോധ മരുന്ന് വാങ്ങാനുളള ടെണ്ടര്‍ തീയതി ഏഴ് വരെ നീട്ടി. വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇ-ടെന്‍ഡര്‍ ആയതിനാല്‍ ഏതെങ്കിലും കമ്പനികള്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് ഇപ്പോള്‍ അറിയാനാകില്ലെന്നാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വിശദീകരിക്കുന്നത്.
കമ്പനികളൊന്നും ഇതുവരെ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഒരു കോടി ഡോസ് വാക്‌സിന്‍ സമാഹരിക്കാനുളള സര്‍ക്കാര്‍ നീക്കം നടക്കില്ല. ഇതറിഞ്ഞുകൊണ്ടു തന്നെയാണ് ആഗോള ടെന്‍ഡര്‍ നീക്കം സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും ആക്ഷേപമുണ്ട്.
അതേസമയം, സംസ്ഥാനത്ത് 40 കഴിഞ്ഞ എല്ലാവര്‍ക്കും ഇന്നു മുതല്‍ വാക്‌സിന്‍ ലഭിക്കും. കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വാക്‌സിന്‍ ലഭ്യതയനുസരിച്ച് സ്ലോട്ട് ലഭിക്കും. 2022 ജനുവരി ഒന്നിന് 40 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും അപേക്ഷിക്കാം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.