സി.ബി.എസ്.ഇ 12ാം ക്ലാസ് മൂല്യനിര്‍ണയം; 13 അംഗ സമിതി നിശ്ചയിക്കും

സി.ബി.എസ്.ഇ 12ാം ക്ലാസ് മൂല്യനിര്‍ണയം; 13 അംഗ സമിതി നിശ്ചയിക്കും

ന്യൂഡൽഹി : പരീക്ഷ റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസിന്റെ മൂല്യനിർണയ രീതി തീരുമാനിക്കാൻ സി.ബി.എസ്. ഇ 13 അംഗ വിദഗ്ദ്ധ സമിതിക്ക് രൂപം നൽകി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി വിളിച്ച ഉന്നത തല യോഗം സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത്. ഒപ്പം മൂല്യനിർണയ മാനദണ്ഡം തയാറാക്കാൻ രണ്ടാഴ്ച സാവകാശം ഇന്നലെ കേന്ദ്രം സുപ്രീംകോടതിയിൽ നിന്ന് തേടിയിരുന്നു.

വിദ്യാഭ്യാസ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിപിൻ കുമാർ അദ്ധ്യക്ഷനായ സമിതി 10 ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും.

സമിതിയിലെ മറ്റ് അംഗങ്ങളായി ഡൽഹി വിദ്യാഭ്യാസ ഡയറക്ടർ ഉദിത് പ്രകാശ് റായ്, കേന്ദ്രീയ വിദ്യാലയ സംഗത് കമ്മീഷണർ നിധി പാണ്ഡെ, നവോദയ വിദ്യാലയ സംഗത് കമ്മീഷണർ വിനായക് ഗാർഗ്, ഛണ്ഡിഗഢ് സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടർ രുബീന്ദ്രർജിത്ത് സിംഗ് ബ്രാർ, സി.ബി.എസ്.ഇ. ഡയറക്ടർ (ഐ.ടി.) അന്തരീക്ഷ് ജോഹ്‌രി , സി.ബി.എസ്.ഇ. ഡയറക്ടർ (അക്കാഡമിക്‌സ്) ജോസഫ് മാനുവൽ, യു.ജി.സിയിൽ നിന്ന് ഒരു ഉദ്യാഗസ്ഥൻ, എൻ.സി.ഇ.ആർ.ടിയിൽ നിന്ന് രണ്ട് ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമേ സ്‌കൂളുകളിൽ നിന്ന് രണ്ട് പേരും സമിതിയിലുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.