ഒടിടി സേവനങ്ങളിലും സെൻസർഷിപ്പ്; സുപ്രിം കോടതിയിൽ ഹർജി

ഒടിടി സേവനങ്ങളിലും സെൻസർഷിപ്പ്; സുപ്രിം കോടതിയിൽ ഹർജി

 ദില്ലി : ഒ ടി ടി സേവനങ്ങളിലും സെൻസർഷിപ്പ് ഏർപ്പെടുത്തണമെന്ന് സുപ്രിം കോടതിയിൽ ഹർജി. പരമ്പരാഗത കേബിൾ / പ്രക്ഷേപണ ദാതാവ് മുഖേനയല്ലാതെ ഇന്റർനെറ്റ് കണക്ഷൻ വഴി വിഡിയോകളും സീരിയലുകളും പ്രക്ഷേപണം ചെയ്യുന്ന സംവിധാനമാണ് ഓ ടി ടി (ഓവർ ദി ടോപ് ). നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള ഒ ടി ടി സേവനങ്ങളിൽ സെൻസർഷിപ്പ് ഇല്ലാതെയാണ് വെബ് സീരീസുകളും സിനിമകളും സ്ട്രീം ചെയ്യുന്നത്. ഇത് തടയണമെന്നും ഉള്ളടക്കത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്നുമാണ് ഹർജി.

അഭിഭാഷകരായ ശശാങ്ക് ശേഖർ, അപൂർവ അർഹതിയ എന്നിവരാണ് ഹർജി നൽകിയത്. OTT ചാനലുകളിൽ, യാണ് ഉള്ളടക്കം വിതരണം ചെയ്യുന്നത്. ഹർജി സുപ്രിം കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഹർജിയിൽ വാദം കേൾക്കാമെന്ന് വ്യക്തമാക്കിയ കോടതി, കേന്ദ്രസർക്കാരിൻ നോട്ടീസയക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിൻ നോട്ടീസ് അയച്ചത്.

അടുത്തിടെ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്ത ‘ബാഡ് ബോയ് ബില്യണേഴ്സ് എന്ന ഡോക്യുമെന്ററി സീരീസിനെതിരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കോടതികളിൽ ഹർജി നൽകപ്പെട്ടിരുന്നു. വലിയ തുകകളുടെ വായ്പ എടുത്ത് രാജ്യം വിടുകയോ ജയിലിൽ അടക്കപ്പെടുകയോ ചെയ്ത ശതകോടീശ്വരപ്പറ്റിയുള്ള ഡോക്യുമെൻ്ററിയായിരുന്നു ഇത്. വിജയ് മല്യ, നീരവ് മോദി, സുബ്രത റോയ് തുടങ്ങിയവർ വിവിധ കോടതികളിൽ ഹർജി നൽകി. ഇതേ തുടർന്ന് ഡോക്യുമെൻ്ററി സ്ട്രീമിങ് നീട്ടിവച്ചിരുന്നു. പിന്നീട് ഒരു എപ്പിസോഡ് ഒഴികെ ബാക്കിയെല്ലാ എപ്പിസോഡുകളും റീലീസ് ചെയ്യാൻ അനുമതി ലഭിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.