ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മിലുളള ഏറ്റുമുട്ടല്‍ മുറുകുന്നു. സാമൂഹിക മാധ്യമങ്ങള്‍ക്കായുളള പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ ഇനിയും ട്വിറ്റര്‍ അംഗീകരിച്ചില്ലെങ്കില്‍ 'അനന്തരഫലങ്ങള്‍' ഉണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പ്രകാരം ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി.
'നിയമങ്ങള്‍ പാലിക്കാനുള്ള അവസാന അവസരം നല്‍കുന്നു. വീഴ്ച വരുത്തിയാല്‍ ഐടി ആക്ട് 2000ത്തിലെ 79-ാം അനുച്ഛേദപ്രകാരം ട്വിറ്ററിന് ലഭ്യമായ ബാധ്യതകളില്‍ നിന്നുളള ഒഴിവാക്കല്‍ പിന്‍വലിക്കും. ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങള്‍ എന്നിവ പ്രകാരമുളള അനന്തരനടപടികള്‍ നേരിടേണ്ടി വരും.' മുന്നറിയിപ്പില്‍ കേന്ദ്രം നയം വ്യക്തമാക്കി.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് ബ്ലു ടിക് വെരിഫിക്കേഷന്‍ ബാഡ്ജ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം തിടുക്കത്തില്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ലോഗിന്‍ ചെയ്തിട്ടില്ലെന്ന കാാരണം ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ബ്ലൂ ടിക് നീക്കം ചെയ്തത്.
എന്നാല്‍ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ ബ്ലൂ ടിക്ക് ഒഴിവാക്കിയിരുന്നില്ല. സര്‍സംഘ ചാലക് മോഹന്‍ ഭാഗവതിന്റെ അടക്കം ആര്‍എസ്എസ് നേതാക്കളുടെ അക്കൗണ്ടിലെ ബ്ലൂ ടിക്കും ട്വിറ്റര്‍ നീക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.