ഇന്ത്യയില്‍ 12-17 പ്രായക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ വേണ്ടത് 26 കോടി ഡോസ്: ഡോ. വി.കെ. പോള്‍

 ഇന്ത്യയില്‍ 12-17 പ്രായക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍  നല്‍കാന്‍ വേണ്ടത് 26 കോടി  ഡോസ്: ഡോ. വി.കെ. പോള്‍

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യം നിരന്തരം പരിശോധിച്ചുവരികയാണെന്ന് ഇന്ത്യയുടെ കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവനും നീതി ആയോഗ് അംഗവുമായ ഡോ. വി.കെ. പോള്‍. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചാല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

യു.എസിലും ബ്രിട്ടനിലും 12 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ നിര്‍ദേശിച്ച ഫൈസര്‍ എം.ആര്‍.എന്‍.എ വാക്‌സിന്‍ ഇന്ത്യയില്‍ വാങ്ങുന്നതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇവിടെ കുട്ടികളുടെ എണ്ണം വളരെക്കൂടുതലാണെന്നും വാക്‌സിന്‍ ലഭ്യത പ്രശ്‌നമാണെന്നും ഡോ. പോള്‍ പറഞ്ഞു.

ഇന്ത്യയില്‍ 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ എണ്ണം 13-14 കോടിയോളം വരും. ഇവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഏകദേശം 25-26 കോടി ഡോസ് വേണം. കുറച്ചു കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി കുറച്ചു കുട്ടികള്‍ക്ക് നല്‍കാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിനു പുറമേ സിഡസ് കാഡില വാക്‌സിനും കുട്ടികളില്‍ പരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ രണ്ടു വാക്‌സിനും കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. നിലവില്‍ ഫൈസര്‍ വാക്‌സിനാണ് മുന്‍ഗണന. എന്നാല്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഇതെല്ലാം നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യം പരിഗണിച്ചു മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും ഡോ. പോള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.