വരും തലമുറയ്ക്കായ് ഒരു തൈ

വരും തലമുറയ്ക്കായ് ഒരു തൈ

ഭൂമീ ദേവിതൻ നന്മക്കായ് നമുക്കൊരു തൈ നടാം...
തണലിനായ്, കായ് കനികൾക്കായ്...
നല്ല മഴക്കായ്... ജലസ്രോതസ്സിനായ്...
കൊടും വേനൽ ചൂടിനന്ത്യമേകുവാൻ....!!!

കാനന ഭംഗിക്കായ്; നല്ല ശ്വാസത്തിനായ് -
കുളിർക്കാറ്റിനായ്... സൂര്യാതാപമകറ്റുവാൻ...
ഏറെ കിളികൾക്കൊരു  പാർപ്പിടമേകുവാൻ -
ഇന്നൊരു തൈ നടാം.. മാതൃക കാട്ടിടാം...!!!

തണൽ മരമൊന്നിനായ്- തൈ നടാം കൂട്ടരേ...
പ്രകൃതിദുരന്തങ്ങളന്യമായ്‌ തീരുവാൻ...
പൂമരശ്രേണികൾ വിരിയട്ടെ ചുറ്റിലും...
വർണ്ണാഭമാകട്ടെ ദൈവത്തിൻ നാടിത്...!!!

ജലമെന്നും ജീവന്നാധാരമാണെന്ന് -
മറന്നീടുന്നോ പുതു തലമുറയേ....???
പുഴകളും നദികളും വറ്റി വരണ്ടു....
നന്മ നിളയെന്നോ നിശ്ചലമായി...!!!😥

പ്ലാസ്റ്റിക്കിനോടായ് വിടചൊല്ലി.. നാം...
പ്രതിജ്ഞാബദ്ധരായ് മാറീടണം...
ജലസമ്പത്തൊക്കെയും സംരക്ഷിച്ചീടുവാൻ..
മുന്നിട്ടിറങ്ങേണം നാമേവരും...!!!

അരുതരുതേ നാം ഹനിക്കരുതേ...
മരങ്ങളിനിയും നാം മുറിക്കരുതേ...
മലനാട് മാറി.. മരുഭൂമിയാകുമ്പോൾ..
മാലിന്യ ക്കൂമ്പാരമെങ്ങുമേറെ...!!!

വിഷമയമില്ലാത്ത കായ്കനി ഭക്ഷിക്കാൻ...
നാമൊന്നു ചേരണം കൂട്ടുകാരെ...
ആരോഗ്യമാണ്- സമ്പത്തെന്നോർക്കുക...
സാദരം പ്രകൃതിയെ സ്നേഹിച്ചീടാം...!!!

അടുക്കള തോട്ടങ്ങൾ പരിരക്ഷിച്ചീടണം...
അലസത കൂടാതെ... ദിനംതോറുമേ.....
മഴവെള്ളമാഴ്ത്തി ഭൂമിയെ രക്ഷിക്കാം...
വേനൽ ചൂടിനെ ചെറുത്തു നിൽകാം...!

വനസമ്പത്തെന്നുമെ... നമുക്കിവിടാശ്രയം...
ജീവന്റെ ശ്വാസം നിലനിൽക്കും നാൾ വരെ..
ഓരോരോ തൈകളെയും ലാളനം ചെയ്തീടാം....
വൻമരമാകുവാൻ പരിലാളനം ചെയ്തീടാം...!!!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26