തനതായ ഒരുക്കം ആവശ്യമുള്ളതും ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കേണ്ടതുമായ ബോധപൂർവമായ തീരുമാനമാണ് വിവാഹം: ജൂൺ മാസത്തെ പ്രാർത്ഥനാ നിയോഗം പങ്കു വച്ചുകൊണ്ടു ഫ്രാൻസിസ് പാപ്പാ:

തനതായ ഒരുക്കം ആവശ്യമുള്ളതും ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കേണ്ടതുമായ ബോധപൂർവമായ തീരുമാനമാണ് വിവാഹം: ജൂൺ മാസത്തെ പ്രാർത്ഥനാ നിയോഗം പങ്കു വച്ചുകൊണ്ടു ഫ്രാൻസിസ്  പാപ്പാ:

2021 ജൂൺ മാസത്തെ പ്രാർത്ഥന നിയോഗം പങ്കു വച്ചുകൊണ്ടു ഫ്രാൻസിസ്  പാപ്പാ.  വിവാഹത്തിനൊരുങ്ങുന്ന എല്ലാവർക്കുമായി പ്രാർത്ഥിക്കാൻ പാപ്പാ അഭ്യർത്ഥിച്ചു. ഹൃദയത്തിൽ ജന്മമെടുക്കുന്ന ഒരു വിളിയാണ് വിവാഹത്തിലേക്കുള്ള വിളി.  വിവാഹത്തിന്‍റെ മനോഹാരിത എടുത്തുകാട്ടിക്കൊണ്ടാണ് ഈ ക്ഷണം നല്കിയിരിക്കുന്നത്. വിവാഹിതരാകാന്‍ യുവജനങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന് ചിലർ പറയുന്നത്  ശരിയാണ്, പ്രത്യേകിച്ച്ക്ലേശകരമായ ഈ കാലഘട്ടത്തില്‍. വിവാഹം  ചെയ്യുകയും ജീവിതം പങ്കുവയ്ക്കുകയും ചെയ്യുന്നത് സുന്ദരമായ ഒരു കാര്യമാണെന്ന് പാപ്പാ പറയുന്നു. ഉത്തരവാദിത്വപൂര്‍ണ്ണവും ചിലപ്പോള്‍ ശ്രമകരവും സങ്കീര്‍ണ്ണവുമായ ഒരു യാത്രയാണ് വിവാഹജീവിതം. എന്നാല്‍,സഹാസികമായ   ഈ ആജീവനാന്ത യാത്രയിൽ, വധുവും വരനും ഒറ്റയ്ക്കല്ല, യേശു അവരോടൊപ്പം ഉണ്ടെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

വിവാഹം എന്നത് ഒരു "സാമൂഹിക" പ്രവൃത്തി മാത്രമല്ല: അത് ഹൃദയത്തിൽ നിന്ന് വരുന്ന ഒരു വിളിയാണെന്നും, തനതായ ഒരുക്കം ആവശ്യമുള്ളതും ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കേണ്ടതുമായ ബോധപൂർവമായ തീരുമാനമാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.നാം എപ്പോഴും ഓർമ്മയിൽ വയ്‌ക്കേണ്ട ഒരു കാര്യം ഉണ്ട്: " നമ്മെക്കുറിച്ച് ഒരു സ്വപ്നം ദൈവത്തിനുണ്ട് -സ്നേഹം- അത് സ്വന്തമാക്കാന്‍ അവിടന്ന് നമ്മോടു ആവശ്യപ്പെടുന്നു". ദൈവത്തിന്‍റെ സ്വപ്നമാകുന്ന സ്നേഹം നമ്മുടെ സ്വന്തമാക്കിത്തീര്‍ക്കാന്‍  പാപ്പാ നമ്മെ ക്ഷണിക്കുന്നു. ക്രിസ്തീയ സമൂഹത്തിന്‍റെ പിന്തുണയോടെ വിവാഹത്തിന് തയ്യാറെടുക്കുന്ന ചെറുപ്പക്കാർ ഉദാരതയോടും വിശ്വസ്തതയോടും ക്ഷമയോടും കൂടി സ്നേഹത്തില്‍ വളരുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ സഭാ  മക്കൾക്ക്  പ്രത്യേകം പ്രചോദനം പകരുന്ന പാപ്പാ, സ്നേഹിക്കാന്‍ സാധിക്കണമെങ്കില്‍ വളരെയധികം ക്ഷമ ആവശ്യമാണ് എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

മാർപാപ്പയുടെ ഈ വർഷത്തെ ഓരോ മാസത്തേയും നിയോഗങ്ങൾ :

ജനുവരി 2021

മനുഷ്യ സാഹോദര്യം: മറ്റു മതങ്ങളിലെ നമ്മുടെ സഹോദരീസഹോദരന്മാരുമായി പൂർണ്ണമായി കൂട്ടായ്മയിൽ ജീവിക്കാനും, എല്ലാവർക്കുമായി പരസ്പരം പ്രാർത്ഥിക്കാനും,കർത്താവ് നമുക്ക് കൃപ നൽകട്ടെ.

ഫെബ്രുവരി 2021

സ്ത്രീകൾക്കെതിരായ അതിക്രമം: അക്രമത്തിന് ഇരയായ സ്ത്രീകൾ സമൂഹത്താൽ സംരക്ഷിക്കപ്പെടാനും അവരുടെ കഷ്ടപ്പാടുകൾ പരിഗണിക്കാൻ ശ്രദ്ധിക്കപ്പെടാനും പ്രാർത്ഥിക്കാം.

മാർച്ച് 2021

അനുരഞ്ജനത്തിന്റെ സംസ്കാരം:ദൈവത്തിന്റെ അനന്തമായ കരുണ ആസ്വദിക്കാനും അനുരഞ്ജനത്തിന്റെ കൂദാശ കൂടുതൽ ആഴത്തിൽ അനുഭസവവേദ്യമാക്കാനും സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ഏപ്രിൽ 2021

മൗലികാവകാശങ്ങൾ: സ്വേച്ഛാധിപത്യത്തിനും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കും പ്രതിസന്ധിയിലായ ജനാധിപത്യ രാജ്യങ്ങൾക്ക് കീഴിലും മൗലികാവകാശങ്ങൾക്കായി പോരാടി ജീവൻ പണയപ്പെടുത്തുന്നവർക്കായി നമുക്ക് പ്രാർത്ഥിക്കാം.

മെയ് 2021
ലോക സാമ്പത്തികം:സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതിനും പൗരന്മാരെ അതിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ധനകാര്യ മേഖലയിലെ ഉത്തരവാദിത്തപെട്ടവർ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.

ജൂൺ 2021

വിവാഹത്തിന്റെ സൗന്ദര്യം: ക്രിസ്തീയ സമൂഹത്തിന്റെ പിന്തുണയോടെ വിവാഹത്തിന് തയ്യാറെടുക്കുന്ന ചെറുപ്പക്കാർക്കായി നമുക്ക് പ്രാർത്ഥിക്കാം: അവർ ഔദാര്യം, വിശ്വസ്തത, ക്ഷമ എന്നിവയോടുകൂടി സ്നേഹത്തിൽ വളരാൻ പ്രാർത്ഥിക്കാം

ജൂലൈ 2021

സാമൂഹിക സൗഹൃദം:സംഘർഷത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ, സംഭാഷണത്തിൽ സൗഹൃദത്തിന്റെ വാസ്തുശില്പികളാകാൻ നമുക്കാവട്ടെ എന്ന് പ്രാർത്ഥിക്കാം.

ഓഗസ്റ്റ് 2021

സഭ:സുവിശേഷത്തിന്റെ വെളിച്ചത്തിൽ സ്വയം നവീകരിക്കപ്പെട്ട്‌ കൃപയും ശക്തിയും പരിശുദ്ധാത്മാവിൽ നിന്ന് ലഭിക്കത്തക്കവിധം വ്യാപാരിക്കാൻ നമുക്ക് സഭയ്ക്കായി പ്രാർത്ഥിക്കാം.

സെപ്റ്റംബർ 2021

പരിസ്ഥിതി സുസ്ഥിര ജീവിതശൈലി:ലളിതവും പാരിസ്ഥിതികവും സുസ്ഥിരവുമായ ഒരു ജീവിതശൈലി എല്ലാവരും തിരഞ്ഞെടുക്കാൻ പ്രാർത്ഥിക്കാം . ഈ കാര്യത്തിൽ യുവജനതയുടെ നിശ്ചയദാർഢ്യത്തിൽ സന്തോഷിക്കാം.

ഒക്ടോബർ 2021

മിഷനറി ശിഷ്യന്മാർ : സുവിശേഷത്തിന്റെ ചുവയുള്ള ഒരു ജീവിതത്തിന്റെ സാക്ഷികളായിക്കൊണ്ട്‌ , സ്നാനമേറ്റ ഓരോ വ്യക്തിയും സുവിശേഷവത്ക്കരണത്തിൽ പങ്കാളിയാകാനും, ദൗത്യനിർവഹണത്തിൽ പങ്ക് ചേരാനും ഇടയാവാനായി പ്രാർത്ഥിക്കാം.

നവംബർ 2021

വിഷാദം അനുഭവിക്കുന്ന ആളുകൾ: വിഷാദം അനുഭവിക്കുന്ന ആളുകൾക്കും അല്ലെങ്കിൽ ജീവിതം എരിഞ്ഞ് തീരുന്നവർക്കും ആവശ്യമായ പിന്തുണയും ജീവിതത്തിലേക്ക് വഴി തെളിക്കുന്ന വെളിച്ചവും ലഭിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.

ഡിസംബർ 2021

വചന പ്രഘോഷകർ: ദൈവവചനം പ്രഖ്യാപിക്കാൻ വിളിക്കപ്പെട്ട വചനപ്രഘോഷകർക്കായി നമുക്ക് പ്രാർത്ഥിക്കാം: ധൈര്യവും സർഗ്ഗാത്മകതയും പരിശുദ്ധാ ത്മാവിൽനിന്നു കിട്ടുന്ന ശക്തിയും നിറഞ്ഞ് അവർ വചനത്തിന് സാക്ഷികളാകട്ടെ.

മാർപാപ്പയുടെ  ജൂൺ മാസത്തെ പ്രാർത്ഥനാ നിയോഗം പങ്ക് വച്ച് കൊണ്ടുള്ള വീഡിയോ വത്തിക്കാൻ ന്യൂസ് പുറപ്പെടുവിച്ചത് കാണാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ ക്ലിക്ക് ചെയ്യുക.

സ്ത്രീകളോടുള്ള ആക്രമണം മനുഷ്യരാശിയുടെ അധഃപതനം : ഫെബ്രുവരി മാസത്തെ പ്രാർത്ഥനാ നിയോഗം പങ്കുവച്ച് ഫ്രാൻസിസ് മാർപാപ്പ

ദൈവം ന്യായാധിപനല്ല ക്ഷമിച്ച് മടുക്കാത്ത സ്നേഹ നിധിയായ പിതാവാണ് ; ഫ്രാൻസിസ് മാർപാപ്പയുടെ മാർച്ച് മാസ നിയോഗ സന്ദേശം

മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ പോരാടുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണം : ഏപ്രിൽ മാസത്തെ പ്രാർത്ഥന നിയോഗം പങ്കുവച്ച് ഫ്രാൻസിസ് പാപ്പാ

ലോക സാമ്പത്തിക മേഖലയുടെ നിയന്ത്രണത്തിന് വേണ്ടി പ്രാർത്ഥിക്കുക: മെയ്‌ മാസ പ്രാർത്ഥനാ നിയോഗം പങ്ക് വച്ച് മാർപാപ്പ




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26