ഗൾഫ് നാടുകളിൽ സംസ്കരിക്കപ്പെടുന്നവർക്ക് മാതൃ ഇടവക സിമിത്തേരിയിൽ സ്മാരക കല്ലറ നിർമ്മിക്കണം : കുവൈറ്റ് എസ്എംസിഎ

ഗൾഫ് നാടുകളിൽ സംസ്കരിക്കപ്പെടുന്നവർക്ക് മാതൃ ഇടവക സിമിത്തേരിയിൽ സ്മാരക കല്ലറ നിർമ്മിക്കണം : കുവൈറ്റ് എസ്എംസിഎ

കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് കുവൈറ്റിൽ മരണമടഞ്ഞവരെ നിയമാനുസൃത  കാരണങ്ങളാൽ കുവൈറ്റിൽ തന്നെ സംസ്കരിക്കേണ്ട സാഹചര്യത്തിൽ അവരുടെ ഓർമ്മ നിലനിർത്തുന്നതിനും തലമുറകൾ തമ്മിലുള്ള ബന്ധം പ്രാർത്ഥനയുടെ ചരടിൽ മുറിയാതെ നിൽക്കുന്നതിനും ഉതകുന്ന വിധത്തിൽ നാട്ടിലെ ഇടവക സിമിത്തേരിയിൽ ഒരു സ്മാരക കല്ലറ നിർമ്മിക്കുവാനും ഭൗതികാവശിഷ്ട്ടം അതിൽ സൂക്ഷിച്ചു കൊണ്ട് വൈകാരികമായ ബന്ധത്തിന് തുടർച്ച നൽകുവാനും അനുവാദം നൽകത്തക്ക വിധത്തിൽ സഭയുടെ തീരുമാനം ഉണ്ടാവണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് സീറോ മലബാർ മെത്രാൻ സിനഡിന്റെ മുൻപിൽ  എസ്എംസിഎ  കുവൈറ്റ്  പ്രത്യേക നിവേദനം നൽകി. സീറോമലബാർ സഭാ സിനഡ് ഇക്കാര്യം പരിഗണിക്കുമെന്ന് തങ്ങൾ കരുതുന്നതായി ഭാരവാഹികൾ അറിയിച്ചു.

കേരള സർക്കാരിന്റെ KEAM എൻട്രൻസ് പരീക്ഷയുടെ തീയതി പ്രഖ്യാപിക്കുകയും അപേക്ഷാ നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്ത സാഹചര്യത്തിൽ പ്രവാസികളായ കുട്ടികൾക്ക് നാട്ടിൽ എത്തി പരീക്ഷ എഴുതുവാൻ സാധിക്കാത്ത സാഹചര്യം നില നിൽക്കുന്നതിനാൽ കുവൈറ്റിൽ ഒരു പരീക്ഷാ കേന്ദ്രം അനുവദിക്കുകയോ, ഓൺലൈൻ പരീക്ഷ നടത്തുവാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്യണമെന്ന് കേരളാ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എസ്എംസിഎ കുവൈറ്റ് നിവേദനം നൽകി. ഇക്കാര്യത്തിൽ അനുയോജ്യമായ തീരുമാനം ഉണ്ടാവുന്നതിനു എൻട്രൻസ് കമ്മിഷണർക്ക് നിവേദനം കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മറുപടി ലഭിച്ചു.

പ്രവാസികളുടെ മാതാപിതാക്കൾ, മക്കൾ തുടങ്ങി നാട്ടിൽ ഒറ്റപ്പെട്ടു താമസിക്കുന്നവർക്ക് സഹായം എത്തിക്കുക, കോവിഡ് രോഗികൾക്ക് പ്രത്യേക സഹായ പദ്ധതി ,എന്നിങ്ങനെ  വിവിധങ്ങളായ പദ്ധതികൾ എസ്എംസിഎ കുവൈറ്റ് ആവിഷ്ക്കരിച്ച് നടപ്പിൽ വരുത്തുന്നതായി 26-ാമത് ഭരണസമിതിക്കുവേണ്ടി എസ്എംസിഎ മീഡിയ കമ്മിറ്റി പുറത്തിറക്കിയ
പത്രക്കുറിപ്പിൽ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.