അബുദാബി: ചൂട് കൂടുന്ന സാഹചര്യത്തില്‍ പഴയതും ഗുണനിലവാരമില്ലാത്തതുമായ ടയറുകള്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് നല്‍കി അബുദാബി പോലീസ്.
സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ബോധവല്‍ക്കരണ വീഡിയോയില്‍ ഗുണനിലവാരമില്ലാത്തതോ പഴകിയതോ കേടുവന്നതോ ആയ ടയറുകള്‍ ഉപയോഗിച്ചാല്‍ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്‍റും കിട്ടുന്നതിന് പുറമെ വാഹനം ഒരാഴ്ച കണ്ടുകെട്ടുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ടയറ് പൊട്ടിപ്പോകുന്നത് മൂലമുണ്ടാകുന്ന അപകടത്തിന്‍റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.