കൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു കൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെതിരെ ഹൈക്കോടതി പാസാക്കിയ വിധി ഉടൻ നടപ്പാക്കണമെന്ന് സിഎൽസി സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ഹൈക്കോടതി വിധിയെ മറികടക്കാനുള്ള ഏതൊരു രാഷ്ട്രീയ തീരുമാനവും അംഗീകരിക്കില്ല. ഇന്ത്യയുടെ ഫെഡറലിസത്തെയും ഭരണഘടനയുടെ അടിസ്ഥാന നിയമങ്ങളെയും ഒരു വിദഗ്ധസമിതിയുടെ നിയമനം കൊണ്ട് മറികടക്കുക സാധ്യമല്ല. ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ട് കോടതിവിധി നടപ്പാക്കുകയാണ് ചെയ്യേണ്ടതെന്ന് സമിതി വ്യക്തമാക്കി.
ഏതെങ്കിലും ഒരു പക്ഷത്തെ തൃപ്തിപ്പെടുത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത് ശരിയായ നടപടിയല്ല. ഭരണഘടനാ മൂല്യങ്ങളും ന്യൂനപക്ഷ നിയമവും ഉയർത്തിപ്പിടിച്ചു ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ ആനുപാതികമായി സ്കോളർഷിപ്പുകളുടെ വിതരണം ഉറപ്പുവരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഈ അർഹമായ അവകാശങ്ങൾ നഷ്ടപ്പെട്ടതു കൊണ്ടും കൂടിയാണ് സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം ജനസംഖ്യ നിരക്കിൽ ക്രൈസ്തവ സമുദായം വളരെയധികം പിന്നാക്കം പോയത്. പിടി നടപ്പാക്കുമ്പോൾ നിലവിലുള്ള എല്ലാ ക്രൈസ്തവ വിഭാഗങ്ങളോടും ഒപ്പം ലത്തീൻ പരിവർത്തിത ക്രൈസ്തവർ അടക്കമുള്ള വിവാഹത്തിന് സാമ്പത്തികസ്ഥിതിയും പിന്നാക്കാവസ്ഥയും പരിഗണിച്ച് നടപടി സ്വീകരിക്കണം.
ക്രിസ്ത്യൻ സാമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവും ക്ഷേമവും പഠിക്കാൻ നിയോഗിച്ചിരിക്കുന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ പ്രവർത്തനങ്ങൾ അതിവേഗത്തിൽ ആക്കി വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ വേഗത്തിൽ നടപടി സ്വീകരിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.