ഫുജൈറ: ഫുജൈറ അല്‍ ദിബ്ബ ബീച്ചില്‍ സ്വദേശി ബാലന്‍ മുങ്ങി മരിച്ചു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. നീന്താനായി കടലിലെത്തിയ 18, 16 വയസുളളവരാണ് അപകടത്തില്‍ പെട്ടത്. നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് ഇതുമായി ബന്ധപ്പെട്ട ഫോണ്‍കോള്‍ ഫുജൈറ പോലീസ് സ്റ്റേഷനില്‍ കിട്ടുന്നത്. ഉടനെ തന്നെ കോസ്റ്റ് ഗാർഡുമായി ബന്ധപ്പെട്ട് ഉചിത നടപടികള്‍ സ്വീകരിച്ചു. പക്ഷെ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
നിയന്ത്രിത മേഖലയില്‍ നീന്താനെത്തുന്നത് ഒഴിവാക്കണമെന്ന് വീണ്ടും ഫുജൈറ പോലീസ് മുന്നറിയിപ്പ് നല്‍കി. ആഴ്ചകള്‍ക്ക് മുന്‍പ് റാസല്‍ഖൈമയിലും ഉമ്മുല്‍ ഖുവൈനിലും സമാനമായ അപകടങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഉമ്മുല്‍ ഖുവൈനില്‍ അപകടത്തില്‍ പെട്ടത് മലയാളിയായ 32 കാരിയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.