കടുത്ത തണുപ്പ്: കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈനികരെ പുനര്‍വിന്യസിച്ചു

കടുത്ത തണുപ്പ്: കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈനികരെ പുനര്‍വിന്യസിച്ചു

ന്യൂഡല്‍ഹി: കടുത്ത തണുപ്പും മോശം കാലാവസ്ഥയും മൂലം കിഴക്കന്‍ ലഡാക്ക് സെക്ടറില്‍ 90 ശതമാനം സൈനികരെയും പുനര്‍വിന്യസിച്ച് ചൈനീസ് സേന. പ്രദേശത്ത് പുതിയ സൈനികരെ വിന്യസിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ - മേയ് മാസം മുതല്‍ കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്തിനു സമീപം 50,000 സൈനികരെയാണ് വിന്യസിച്ചിരുന്നത്. എന്നാല്‍, ഇന്ത്യ - ചൈന സൈനികര്‍ മുഖാമുഖം വരുകയും ഏറ്റുമുട്ടുകയും ചെയ്തതിന് പിന്നാലെ പാഗോംഗ് തടാക മേഖലയില്‍ നിന്ന് സൈനികരെ പിന്‍വലിച്ചിരുന്നു.

ഇന്ത്യന്‍ സൈനികരെ ഹൈ - ഓള്‍റ്റിറ്റിയൂഡ് മേഖലയില്‍ രണ്ടു വര്‍ഷത്തേക്കാണ് വിന്യസിക്കുന്നത്. പ്രതിവര്‍ഷം 40 മുതല്‍ 50 ശതമാനം വരെ സൈനികരെ പുനര്‍വിന്യസിക്കുകയും ചെയ്തു. അതേസമയം, ഇന്തോ - ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി) ജവാന്മാരുടെ സേവന കാലാവധി രണ്ട് വര്‍ഷത്തില്‍ അധികമാകാറുണ്ട്.

നിയന്ത്രണരേഖ കടന്നു പോകുന്ന കിഴക്കന്‍ ലഡാക്കും പാഗോംഗ് തടാകവും സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണ്. ഈ മേഖലയില്‍ അതിക്രമിച്ച് കടക്കാന്‍ ചൈനീസ് സൈന്യം നടത്തിയ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. 2020 ജൂണ്‍ 16ന് നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.