രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മുന്‍ നിരയില്‍ കേരളം; തൊട്ടുപിന്നാലെ പഞ്ചാബും ചണ്ഡീഗഡും

രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മുന്‍ നിരയില്‍ കേരളം; തൊട്ടുപിന്നാലെ പഞ്ചാബും ചണ്ഡീഗഡും

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന സംസ്ഥാനങ്ങളിൽ മുന്‍നിര സ്വന്തമാക്കി കേരളം. അഞ്ച് സംസ്ഥാനങ്ങളാണ് മുന്‍നിര പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്‍ഡക്‌സ് (പി.ജി.ഐ.) പ്രകാരമുള്ള പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബ്, ചണ്ഡീഗഡ്, തമിഴ്‌നാട്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ തുടങ്ങിയ സ്ഥലങ്ങളും മുന്‍നിര സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്.

2019-2020 വര്‍ഷത്തെ പി.ജി.ഐ. പ്രകാരം A++ ഗ്രേഡ് എന്ന നേട്ടമാണ് കേരളവും തമിഴ്‌നാടും പഞ്ചാബും ചണ്ഡിഗഡും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപും സ്വന്തമായത്. ഭരണത്തിന്റെയും നിര്‍വഹണത്തിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന 24 സ്ഥലങ്ങള്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആയ 360 ല്‍ 80 ശതമാനത്തില്‍ താഴെ മാത്രമാണ് നേടിയിരിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ 20 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും എടുത്താല്‍, ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആയ 150 ല്‍ നേടിയിരിക്കുന്നത് 80 ശതമാനത്തില്‍ താഴെ മാത്രമാണ്.

ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, പുതുച്ചേരി, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി തുടങ്ങിയ പ്രദേശങ്ങള്‍ A+ വിഭാഗമാണ് കരസ്ഥമാക്കിയത്. ഏറ്റവും മികച്ച ഭരണ വിഭാഗത്തില്‍ ഉയര്‍ന്ന സ്‌കോര്‍ കരസ്ഥമാക്കിയത് പഞ്ചാബാണ്. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ ബീഹാറും മേഘാലയയുമാണ് ഏറ്റവും താഴെയുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.