ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുനുള്ള സർക്കാർ ഉത്തരവിന് ഹൈകോടതി സ്റ്റേ

ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുനുള്ള സർക്കാർ ഉത്തരവിന് ഹൈകോടതി സ്റ്റേ

കൊച്ചി: ഭൂമി ഏറ്റെടുക്കൽ നിയമങ്ങൾ പാലിച്ചില്ല എന്നത് ചൂണ്ടിക്കാട്ടി ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈകോടതി റദാക്കി. ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കർ ഭൂമിയുടെ ഏറ്റെടുക്കൽ നടപടികൾക്കായി അനുമദി നൽകികൊണ്ടുള്ള റവന്യു സെക്രട്ടറിയുടെ ഉത്തരവിനെതിരെ അയന ചാരിറ്റബിൾ ട്രസ്റ്റ്‌ കൊടുത്ത ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

വർഷങ്ങളായി ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു കേസ് നിലനിൽക്കേ ഭൂമി ഏറ്റെടുക്കൽ നിയമവിരുദ്ധമാണെന്ന അയന ട്രസ്റ്റിന്റെ വാദം കോടതി ശരിവച്ചു. ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ 77-ാ൦ വകുപ്പ് പ്രകാരം കോടതിയിൽ നഷ്ടപരിഹാര തുക കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാമെന്ന സർക്കാർ ഉത്തരവിനെതിരെ ആണ് സ്റ്റേ.

ഭൂമിയുടെ ഉടമസ്ഥാവകാശം അയന ചാരിറ്റബിൾ ട്രസ്റ്റിനു നിലനിൽക്കേ നഷ്‍ടപരിഹാരത്തുക കോടതിയിൽ കെട്ടിവക്കുന്നത് നിയമവിരുദ്ധമാണെന്നതും കോടതി അംഗീകരിച്ചു. ഉടമസ്‌ഥാവകാശം സർക്കാരിനാണെന്ന നിലപാടിനു തെളിവായി കോടതി വിധി ഉണ്ടോ എന്നതും നേരത്തെ കോടതി സർക്കാരിനോട് ചോദിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.