ദുബായ്: കോവിഡ് പ്രതിരോധ വാക്സിനെടുക്കാത്ത കുട്ടികള്‍ക്ക് ദുബായില്‍ വിവാഹം പോലുളള പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവാദമില്ലെന്ന് അധികൃതർ. വിവാഹം, സാമൂഹിക സമ്മേളനങ്ങള്‍, പ്രദർശനങ്ങള്‍, എന്നിവയില്‍ പങ്കെടുക്കാന്‍ അനുവാദമുളളത് വാക്സിനെടുത്തവർക്ക് മാത്രമാണ്. കുട്ടികള്‍ക്കും ഇത് ബാധകമായിരിക്കും.
യുഎഇയില്‍ 12 നും 15 നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ മുന്‍നിർത്തിയാണ് തീരുമാനമെന്ന് ദുബായ് സുപ്രീം കമ്മിറ്റി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അറിയിച്ചു.
വാക്സിനെടുത്ത മാതാപിതാക്കളുടെ കൂടെയെത്തുന്ന കുട്ടികളും വാക്സിനെടുത്തവരായിരിക്കണം. ദുബായ് സുപ്രീം കമ്മിറ്റി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ അറിയിപ്പ് പ്രകാരം വാക്സിന്റെ രണ്ടാം ഡോസ് എടുത്തുകഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞവർക്കാണ് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുവാദമുളളത്. ഇത് കുട്ടികള്‍ക്കും ബാധകമാണെന്നും ദുബായ് മീഡിയാ ഓഫീസ് ചോദ്യത്തിന് മറുപടിയായി ട്വീറ്റ് ചെയ്യുന്നു. അതായത് 12 വയസിന് താഴെയുളള കുട്ടികള്‍ക്ക് ഇത്തരം പരിപാടികളില്‍ പങ്കെടുക്കാനാവില്ലെന്ന് വ്യക്തം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.