കൊച്ചി: ന്യൂനപക്ഷ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സീറോ മലബാർ സഭയിലെ സംഘടനകൾ ഒന്നിച്ച് പോരാടണമെന്ന് കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ. സീറോ മലബാർ സഭയിലെ ഔദ്യോഗിക സംഘടനാ ഭാരവാഹികളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹിഷ്ണുതയോടെയുള്ള ക്രൈസ്തവ സമീപനങ്ങൾ പലപ്പോഴും പ്രതികരണശേഷി ഇല്ലായ്മയായി ഭരണകൂടങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നത് തിരുത്തേണ്ടതുണ്ട് . തുല്യനീതിക്കായുള്ള പോരാട്ടങ്ങൾ കൂടുതൽ ക്രിയാത്മകമായ വളർച്ചക്ക് ഏവർക്കും സഹായകമാകും. പരസ്പര ബഹുമാനിക്കാനും പരസ്പരം ഉൾക്കൊള്ളാനും എല്ലാ സമുദായംഗങ്ങളും മുന്നോട്ട് വരണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം ചെയർമാനായി, എല്ലാ സംഘടനകളുടേയും പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്ന ന്യൂനപക്ഷ അവകാശ കോർഡിനേഷൻ കമ്മറ്റിക്ക് സമ്മേളനം രൂപം നൽകി. ന്യൂനപക്ഷ അവകാശങ്ങൾ നേടിയെടുക്കുന്നതിനായുള്ള തുടർ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി സമുദായം ഇടപെടും. രൂപതാ, ഫൊറോന, യൂണിറ്റ് തലങ്ങളിൽ കോർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തുവാനും സമ്മേളനത്തിൽ തീരുമാനിച്ചു .
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, മാതൃവേദി ഡയറക്ടർ ഫാ. വിൽസൻ കൂനൻ ഇലവത്തിങ്കൽ, മാതൃ വേദി പ്രസിഡന്റ് ഡോ. റീത്താമ്മ ജെയിംസ്, എസ്.എം.വൈ.എം സംസ്ഥാന പ്രസിഡന്റ് ജുബിൻ കോടിയാംകുന്നേൽ, കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷിജോ മാത്യു, സി.എം.എൽ സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം, സി.എൽ.സി സംസ്ഥാന പ്രസിഡന്റ് ഷോബി പോൾ, കുടുംബക്കൂട്ടായ്മ സഭാ തല സെക്രട്ടറി ഡോ. ഡെയ്സൻ പാണെങ്ങാടൻ, പിതൃവേദി പ്രസിഡന്റ് ജോസ് എബ്രഹാം, കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി രാജീവ് ജോസഫ്, കുമാരി അഞ്ജു ജോണി, മെൽവിൻ തോമസ്, ജിജിൽ, റോസിലി പോൾ തട്ടിൽ, ഡോ. ജോബി കാക്കശ്ശേരി, ഡോ. ജോസ്കുട്ടി ഒഴുകയിൽ, തോമസ് പീടികയിൽ, ബെന്നി ആന്റണി, ആൽബിൻ, ലിൻസ് രാജൻ, എന്നിവർ പ്രസംഗിച്ചു .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.