ആമയുടെ പുറത്ത് ക്യാമറ ഘടിപ്പിച്ച് വീഡിയോ; യൂട്യൂബർക്കെതിരെ പരിസ്ഥിതി പ്രവർത്തകരുടെ പരാതി

ആമയുടെ പുറത്ത് ക്യാമറ ഘടിപ്പിച്ച്  വീഡിയോ; യൂട്യൂബർക്കെതിരെ പരിസ്ഥിതി പ്രവർത്തകരുടെ പരാതി

വടകര: വനം, വന്യജീവി നിയമങ്ങൾ ലംഘിച്ച് ബ്ലോഗ് ചെയ്ത യൂട്യൂബർക്കെതിരെ പരിസ്ഥിതി പ്രവർത്തകരുടെ പരാതി. 'ആമയുടെ പുറത്ത് ക്യാമറ ഘടിപ്പിച്ചു വെള്ളത്തിൽ വിട്ടപ്പോൾ' എന്ന തലക്കെട്ടോടെയാണ് ഫിറോസ് ചുറ്റിപ്പാറ തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചത്.

മഴയിൽ കയറിവന്ന ആമയാണെന്നും, ആമ വെള്ളത്തിൽ എന്തൊക്കെയാണ് ചെയ്യുന്നുവെന്ന് കാണാമെന്നുമാണ് വീഡിയോയുടെ തുടക്കത്തിൽ പറയുന്നത്.

കേന്ദ്ര വനം വന്യജീവി വകുപ്പിനും, സംസ്ഥാന വനംവകുപ്പിനും, പാലക്കാട് ഡിഎഫ്ഒയ്ക്കും, യൂട്യൂബ് അധികൃതർക്കുമാണ് പരിസ്ഥിതി പ്രവർത്തകർ പരാതി നൽകിയത്.

ആമയെ കൈവശം സൂക്ഷിക്കുന്നതും അധികാരികളുടെ അനുമതിയില്ലാതെ സ്വന്തം താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നതും ഗുരുതരമായ കുറ്റമാണെന്ന് പരിസ്ഥിതി പ്രവർത്തകർ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ വീഡിയോ ശ്രദ്ധയിൽപ്പെട്ടെന്നും പാലക്കാട് ഡിഎഫ്ഒ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.