സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്സിന്‍ വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍

സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്സിന്‍ വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ നല്‍കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാന്‍ സാധിക്കുന്ന പരമാവധി വിലയുടെ കാര്യത്തില്‍ തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍.

കോവിഷീല്‍ഡിന് 780 രൂപയും കോവാക്സിന് 1410 രൂപയും സ്പുട്നിക് വി വാക്സിന് 1145 രൂപയുമാണ് രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാന്‍ സാധിക്കുക. നികുതിയും ആശുപത്രികളുടെ 150 രൂപ സര്‍വീസ് ചാര്‍ജും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ നിരക്ക്. 150 രൂപയില്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജായി വാങ്ങാന്‍ ആശുപത്രികളെ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

സ്വകാര്യ ആശുപത്രികളെ സംസ്ഥാനങ്ങള്‍ നിരന്തരം നിരീക്ഷിക്കണമെന്നും കൂടുതല്‍ പണം സര്‍വീസ് ചാര്‍ജായി വാങ്ങുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം അറിയിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.