ദുബായ് ദേരയിലെ അപാർട്മെന്റില്‍ തീപിടുത്തം; ആളപായമില്ല

ദുബായ് ദേരയിലെ അപാർട്മെന്റില്‍ തീപിടുത്തം; ആളപായമില്ല

ദുബായ്: ദേരയിലെ ഒരു അപാർട്മെന്റില്‍ ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തം ദുബായ് സിവില്‍ ഡിഫന്‍സിന്റെ സമയോചിതമായ ഇടപെടലില്‍ നിയന്ത്രണ വിധേയമായി. രാവിലെ 9.01 നാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് സിവില്‍ ഡിഫന്‍സ് ഓഫീസില്‍ ലഭിക്കുന്നത്.

റിഗയിലെ ഫാല്‍ക്കണ്‍ ടവറിലെ 14 -ാം നിലയിലെ അപാർട്മെന്റിലാണ് തീപിടുത്തമുണ്ടായത്. തുടർന്ന് സ്ഥലത്തെത്തിയ സംഘം തീയണയ്ക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചു. 9.40 ഓടെ തീ നിയന്ത്രണ വിധേയമായി. ആളപായമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.