മുട്ടില്‍ മരംമുറി കേസില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് ഇ.ഡി അന്വേഷണം; വനം വകുപ്പിന് കത്ത് നല്‍കി

മുട്ടില്‍ മരംമുറി കേസില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് ഇ.ഡി അന്വേഷണം; വനം വകുപ്പിന് കത്ത് നല്‍കി

കോഴിക്കോട് : മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനാണിത്. വനം വകുപ്പിന് എന്‍ഫോഴ്സ്മെന്റ് ഇതു സംബന്ധിച്ച കത്ത് നല്‍കി.

മുട്ടില്‍ മരം മുറിയുടെ വിശാദംശങ്ങള്‍ തേടിയാണ് ഇ.ഡി ഇപ്പോള്‍ കത്ത് നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട പരാതി, എഫ്ഐആര്‍ എന്നിവയുടെ പകര്‍പ്പ്, ഇതുവരെ ശേഖരിച്ച വിവരങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് വനം വകുപ്പിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു.

എന്നാല്‍ കത്തു നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാരോ വനം വകുപ്പോ ഇതില്‍ തീരുമാനം എടുത്തിട്ടില്ല. എന്‍ഫോഴ്സ്മെന്റിന് വിശദാംശങ്ങള്‍ നല്‍കുന്നതിന് മുമ്പ് സര്‍ക്കാര്‍ തീരുമാനം കൂടി വരട്ടേയെന്നാണ് വനം വകുപ്പിന്റെ നിലപാട്.

അതേസമയം മുട്ടില്‍ മരംകൊള്ളയെ കുറിച്ച് മുന്‍ വനം മന്ത്രി കെ. രാജുവിന് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മരം മുറിക്കല്‍ തടഞ്ഞില്ലെങ്കില്‍ സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന് മുന്‍ മന്ത്രിയെ അറിയിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും പ്രതി റോജി അഗസ്റ്റിന്റെ സുഹൃത്തും മരം വ്യാപാരിയുമായ ബെന്നി കുറ്റപ്പെടുത്തി.

കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് മുട്ടിലില്‍നിന്ന് മുറിച്ചു കടത്തിയത്. കോടികളുടെ ഇടപാട് നടക്കുമ്പോള്‍ അത് കള്ളപ്പണം ആയേക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നീക്കം. കത്തിന് വനം വകുപ്പ് മറുപടി നല്‍കാതിരിക്കുന്ന പക്ഷം ഇ.ഡി നിയമപരമായി നീങ്ങിയേക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.