കര്‍ഷക സമരം വീണ്ടും ശക്തമാക്കുന്നു: മമതയുടെ പിന്തുണ തേടി രാകേഷ് ടിക്കായത്ത്

കര്‍ഷക സമരം വീണ്ടും ശക്തമാക്കുന്നു: മമതയുടെ പിന്തുണ തേടി രാകേഷ് ടിക്കായത്ത്

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം വീണ്ടും ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടന. സമരത്തിന് പിന്തുണ തേടി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ സന്ദര്‍ശിച്ചു. ടിക്കായത്തിനൊപ്പം യൂണിയന്‍ നേതാവ് യുധവീര്‍ സിംഗും ഒപ്പം ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീക്കം ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് സംഘടനയുടെ തീരുമാനമെന്ന് ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നയപരമായ വിഷയങ്ങളില്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംവദിക്കാന്‍ കഴിയുന്ന ഒരു പൊതുവേദി രൂപീകരിക്കണമെന്ന് മമത ബാനര്‍ജി ടിക്കായത്തിനോട് പറഞ്ഞു. കര്‍ഷക പ്രതിഷേധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മമതയെ ടിക്കായത്ത് ക്ഷണിച്ചു. കോാവിഡ് രണ്ടാം തരംഗം ശമിച്ചശേഷം ബിജെപി ഇതര മുഖ്യമന്ത്രിമാരുമായി വിര്‍ച്വല്‍ മീറ്റിംഗ് സംഘടിപ്പിക്കുമെന്നും കര്‍ഷക പ്രതിഷേധ സ്ഥലത്തേക്ക് പോകുമെന്നും മമത വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.