പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 30: മുന്നറിയിപ്പുമായി എസ്.ബി.ഐ

പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 30: മുന്നറിയിപ്പുമായി എസ്.ബി.ഐ

ന്യൂഡൽഹി: പാൻ കാർഡും ആധാർ കാർഡും തമ്മിൽ ജൂണ്‍ 30നകം ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടു​മെന്ന മുന്നറിയിപ്പുമായി എസ്​.ബി.ഐ.

നേരത്തെ മാർച്ച്​ 30നകം പാൻ- ആധാർ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കണമെന്നായിരുന്നു ആദായനികുതി വകുപ്പ്​ അറിയിച്ചത്​. എന്നാൽ, പിന്നീട്​ തീയതി നീട്ടി നൽകുകയായിരുന്നു. ഈ കാലാവധി ജൂൺ 30ന്​ അവസാനിക്കാനിരിക്കെയാണ്​ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.ഐ ഇക്കാര്യത്തിൽ നിലപാട്​ വ്യക്​തമാക്കിയിരിക്കുന്നത്​.

http://www.incometaxindiaefilling.gov.in/എന്ന വെബ്​സൈറ്റിലൂടെയാണ്​ പാൻകാർഡും ആധാർകാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ടത്. സൈറ്റിലെ ലിങ്ക്​ ആധാർ എന്ന ഓപ്​ഷനിൽ ക്ലിക്ക്​ ചെയ്​ത്​ പാൻകാർഡ്​ നമ്പറും ആധാർ നമ്പറും നൽകിയാൽ ഇരു കാർഡുകളും തമ്മിൽ ബന്ധിപ്പിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.