സ്വദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദേശി അധ്യാപകർക്ക് താൽക്കാലിക എൻ‌ട്രി വിസ നൽകും

സ്വദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദേശി അധ്യാപകർക്ക് താൽക്കാലിക എൻ‌ട്രി വിസ നൽകും

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെ തുടർന്ന് തിരിച്ചു പോകാനാവാതെ സ്വദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദേശി അധ്യാപകർക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിന് താൽക്കാലിക എൻ‌ട്രി വിസ അനുവദിച്ചു.

1900 അധ്യാപകർ അവരുടെ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കണക്ക്. സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് മുഴുവൻ അധ്യാപകരെയും കുവൈത്തിൽ എത്തിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് താൽക്കാലിക എൻ‌ട്രി വിസ നൽകുന്നത്. ഓഗസ്റ്റ് മുതൽ സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നതിന് മുൻപ് എല്ലാ അധ്യാപകരെയും കുവൈത്തിൽ എത്തിക്കുകയാണ് ലക്ഷ്യം.

കുടുങ്ങിക്കിടക്കുന്നവരെ സംബന്ധിച്ചുള്ള വിവരം വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിത്തുടങ്ങി. വിദേശത്ത് കുടുങ്ങിക്കിടക്കവേ ഇഖാമ റദ്ദായ തീയതി ഉൾപ്പെടെയുള്ള വിവരങ്ങളാണ് നൽകുന്നത്. കോവിഡ് വാക്സിൻ കുത്തിവയ്ക്കാത്തവർ ക്വാറന്റീൻ സമയം കൂടി ഉൾപ്പെടുത്തിക്കൊണ്ടാകും കുവൈത്തിൽ എത്തിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.