'ക്ലബ് ഹൗസി'ല്‍ ക്രൈസ്തവരുടെ സംഗമം; മാര്‍ ജോസഫ് പാംപ്ലാനിയും മാര്‍ തോമസ് തറയിലും പങ്കെടുക്കും

'ക്ലബ് ഹൗസി'ല്‍ ക്രൈസ്തവരുടെ സംഗമം; മാര്‍ ജോസഫ് പാംപ്ലാനിയും മാര്‍ തോമസ് തറയിലും പങ്കെടുക്കും

കൊച്ചി: സോഷ്യൽ മീഡിയയിൽ പുതിയ തരംഗമായ സെൻസേഷൻ ഓൺലൈൻ ഓഡിയോ ആപ്പ് 'ക്ലബ്ബ് ഹൗസി'ൽ സാമൂഹ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ക്രൈസ്തവരുടെ ആദ്യ സംഗമം. അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവും തോമസ് തറയിൽ പിതാവും യോഗത്തിനു നേതൃത്വം വഹിക്കും. ജൂൺ പതിമൂന്ന് ഞായറാഴ്ച്ച വൈകിട്ട് 6.30 മുതൽ സംഗമം ആരംഭിക്കും.

വാക്കുകളുടെ കൂടാരമെന്നും, പാവപ്പെട്ടവന്റെ റേഡിയോ എന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ നവമാധ്യമം, വലിയ ചലനങ്ങളാണ് ചുരുങ്ങിയ ദിവസങ്ങൾക്കുളളിൽ തന്നെ കേരളത്തിലെ സാമൂഹിക പരിസരങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത്. അതിന്റെ ഗുണവും ദോഷവുമെല്ലാം പല തലങ്ങളിൽ ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരികയുമാണ്.
ചൂടു പിടിച്ച, ചേരിതിരിഞ്ഞ ചർച്ചകൾക്കും കുറവില്ല. അത്കൊണ്ട് തന്നെ സാമൂഹ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ക്രൈസ്തവരുടെ ആരോഗ്യകരമായ കൂട്ടായ്മ ഇവിടെയും വളർന്ന് വരേണ്ടിയിരിക്കുന്നു. അതിലേക്കുള്ള ചെറിയൊരു പരിശ്രമമാണ് ഈ സംഗമം.


അതോടൊപ്പം തന്നെ ക്ലബ്ബ് ഹൗസിനെ പരിചയപ്പെടാം, അത് ഉപയോഗിക്കേണ്ടത് എങ്ങിനെയെന്ന് അറിയാം, നമ്മുടെ ആശങ്കകളും സ്വപ്നങ്ങളും പങ്കുവയ്ക്കാം. അതിനേക്കാൾ ഉപരിയായി സാമൂഹ്യ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ക്രൈസ്തവ സഹോദരങ്ങളെ അംഗീകരിക്കാനും ആദരിക്കാനുമുള്ള വേദിയാണിത്. ശിഷ്യന്മാരുടെ കണ്ണ് തുറപ്പിച്ച ക്രിസ്തുവിന്റെ 153 വലിയ മത്സ്യങ്ങളുടെ (യോഹന്നാൻ 21:11) സ്നേഹസംഗമം. പരസ്പരം പരിചയപ്പെടാനും പ്രോത്സാഹിപ്പിക്കുവാനും സഭയോടൊത്ത് വളരാനുമുള്ള അവസരം കൂടിയാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.