പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി; പമ്പുകള്‍ക്ക് മുന്നില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം

പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി; പമ്പുകള്‍ക്ക് മുന്നില്‍ ഇന്ന്  കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്തു ഇന്ധനവില ഇന്ന് വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിനും ലിറ്ററിനും 29 പൈസ വീതമാണ് കൂട്ടിയത്.

ഇന്ന് തിരുവനന്തപുരത്ത് 97.85 രൂപയാണ് പെട്രോളിന് വില. ഡീസലിന് 93.19 രൂപയും. കൊച്ചിയില്‍ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില. ഈ മാസം ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

പെട്രോൾ വില വർദ്ധനവിനെ പ്രതിഷേധിച്ച് കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകളുടെ മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. എം.പി.മാര്‍ എം.എല്‍.എ.മാര്‍, ഉന്നത നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.