ഇന്ത്യയിലെ തെറ്റായ വാക്സിന്‍ നയം ഒഴിവാക്കാമായിരുന്ന നിരവധി മരണങ്ങള്‍ക്ക് കാരണമായതായി വിദഗ്ധര്‍

ഇന്ത്യയിലെ തെറ്റായ വാക്സിന്‍ നയം ഒഴിവാക്കാമായിരുന്ന നിരവധി മരണങ്ങള്‍ക്ക് കാരണമായതായി വിദഗ്ധര്‍

ലണ്ടൻ: കോവിഡ് വ്യാപനത്തിന് എതിരെ കേന്ദ്രസർക്കാരിന്റെ തെറ്റായ വാക്സിൻ നയം മൂലം ഇന്ത്യയിൽ ഒഴിവാക്കാനാകുമായിരുന്ന നിരവതി മരണങ്ങൾ സംഭവിച്ചതായി പഠനം. യുകെയിലെയും ഇന്ത്യയിലെയും വിദഗ്ധരടങ്ങുന്ന സംഘത്തിന്റെ ലേഖനത്തിൽ ഇത് ചൂണ്ടിക്കാട്ടുന്നു.

വാക്സിൻ വിതരണത്തിൽ സർക്കാർ കൂടുതൽ സൂക്ഷ്മതയോടെയുള്ള സമീപനം സ്വീകരിക്കണമായിരുന്നു. ലഭ്യമായ വാക്സിൻ ഡോസുകൾ പരമാവധി പ്രായമേറിയവർക്ക് നൽകുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്, പ്രത്യേകിച്ച് രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ. പ്രായമേറിയവർക്ക് വാക്സിൻ വ്യാപകമായി നൽകുന്നതിനു മുൻപുതന്നെ കുറഞ്ഞ പ്രായപരിധിയിലുള്ളവർക്ക് വാക്സിൻ നൽകാൻ ആരംഭിച്ചതായി വിദഗ്ധർ പറയുന്നു.

മേയ് മൂന്ന് മുതൽ ജൂൺ അഞ്ച് വരെയുള്ള കാലയളവിൽ ആദ്യ ഡോസ് വാക്സിൻ കൂടുതലായി നൽകിയത് 45 വയസിന് താഴെയുള്ളവർക്കായിരുന്നു. 60 വയസിന് മുകളിലുള്ള 7.70 കോടി പേർക്ക് വാക്സിൻ ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ നയം മൂലം 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണത്തിന് പ്രഥമ പരിഗണന നൽകുക എന്ന നയത്തിൽ വീഴ്ചയുണ്ടാകാൻ ഇടയാക്കുമെന്നും വിദഗ്ധർ പറയുന്നു.

ഇന്ത്യയിൽ വാക്സിൻ വിതരണം ആരംഭിച്ചത് 2021 ജനുവരിയിലാണ്. ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമായിരുന്നു ആദ്യ ഘട്ടത്തിൽ മുൻഗണന. മാർച്ച് മാസത്തോടെ 60 വയസ്സിന് മുകളിലുള്ളവരെയും 45 വയസ്സിന് മുകളിലുള്ള രോഗബാധിതകരെയും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി. ഏപ്രിൽ മുതൽ 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നൽകാൻ തുടങ്ങി. മേയ് ഒന്നു മുതൽ 18നും അതിന് മുകളിലും പ്രായപരിധയിലുള്ള എല്ലാവർക്കും വാക്സിനേഷന്റെ പരിധിയിൽ ഉൾപ്പെടുത്തി.

ജൂൺ ആദ്യവാരത്തിൽ 18-45 പ്രായപരിധിയിലുള്ളവർക്കും വാക്സിൻ സൗജന്യമായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തി.

എന്നാൽ വാക്സിൻ ലഭ്യതയിൽ ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക നില നിർണായക പങ്കുവഹിക്കുന്നതായും പഠനം പറയുന്നു. ഗ്രാമീണ മേഖലകളിലും പിന്നാക്കം നിൽക്കുന്ന നഗരവാസികളിലും വാക്സിൻ വിതരണത്തിന്റെ തോത് വളരെ കുറവാണ്. കൂടാതെ, ഡിജിറ്റൽ സാങ്കേതികത പരിചയമില്ലാത്ത പ്രായമായവർക്ക് വാക്സിൻ ബുക്ക് ചെയ്യുന്നതിന് പ്രത്യേക സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.