രാഹ: കോവിഡ് പോസിറ്റീവ് ആയ ഭര്‍തൃപിതാവിനെ ആശുപത്രിയിലെത്തിക്കാന്‍ അവള്‍ പലരുടെയും സഹായം തേടിയെങ്കിലും ആരും സഹായത്തിനെത്തിയില്ല... ഭര്‍ത്താവ് സൂരജ് ദൂരെ ജോലി സ്ഥലത്തായതിനാല്‍ നിഹാരിക എന്ന ഇരുപത്തിനാലുകാരി ആകെ നിസഹായ അവസ്ഥയിലായി. ഒടുവില്‍ അവളൊരു തീരുമാനമെടുത്തു. ഭര്‍തൃപിതാവിനെ തോളിലേറ്റി നടക്കുക.
അസമിലെ രാഹ ജില്ലയില്‍ ഭട്ടികാവോറില്‍ ജൂണ്‍ രണ്ടിനായിരുന്നു ഈ അസാധാരണ സംഭവം. ഭര്‍തൃപിതാവ് പുളെശ്വര്‍ ദാസിനെ തോളിലേറ്റി നിഹാരിക നടന്നത് കിലോമീറ്ററുകള്‍ ദൂരെ ഒട്ടോറിക്ഷ വരുന്ന റോഡ് വരെ. പിന്നീട് ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതോടെ നിഹാരിക സോഷ്യല്‍ മീഡിയയിലെ മിന്നുന്ന താരമായി മാറി.
ഭര്‍തൃപിതാവിനെ തോളിലേറ്റി നടക്കുന്ന നിഹാരികയുടെ ചിത്രം ഒറ്റ ദിവസംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കുവച്ചത്. നിരവധി പേര്‍ യുവതിയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു.
'രോഗ ബാധിതനായ ഭര്‍തൃപിതാവ് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അത്ര ദുര്‍ബലനായിരുന്നു. എന്റെ ഭര്‍ത്താവ് സിരിഗോറിയയില്‍ ജോലി സ്ഥലത്തായിരുന്നു. അതിനാല്‍ പിതാവിനെ എന്റെ തോളില്‍ കയറ്റി വാഹനം എത്തുന്ന റോഡുവരെ കൊണ്ടുപോവുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു'- നിഹാരിക പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.