വയനാട് മരം മുറി അന്വേഷണ സംഘത്തില്‍ നിന്ന് ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റിയത് വകുപ്പ് മന്ത്രി അറിയാതെ

വയനാട് മരം മുറി അന്വേഷണ സംഘത്തില്‍ നിന്ന് ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റിയത് വകുപ്പ് മന്ത്രി അറിയാതെ

തിരുവനന്തപുരം: വയനാട് മരം മുറി അന്വേഷണ സംഘത്തില്‍ നിന്ന് ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ പി.ധനേഷ് കുമാറിനെയാണ് മാറ്റിയത് താന്‍ അറിഞ്ഞില്ലെന്ന് വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. ധനേഷ് കുമാറിനെ മാറ്റിയതിനെപ്പറ്റി അന്വേഷിക്കുമെന്നും വനം മന്ത്രി പറഞ്ഞു. മുട്ടില്‍ മരം മുറിയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടത്തിയത് ധനേഷ് ആയിരുന്നു. പുനലൂര്‍ ഡിഎഫ്ഒ ബൈജു കൃഷ്ണനാണ് പകരം ചുമതല.

ധനേഷ് കുമാറിനെ മാറ്റിയത് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയാണെന്ന കാര്യം അന്വേഷിക്കാന്‍ വനം വകുപ്പിന് അധികാരമില്ല. അധികാരമുണ്ടെങ്കില്‍ അന്വേഷിക്കും. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം ചോദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അന്വേഷണ സംഘത്തിലുള്ള അഞ്ച് ഡിഎഫ്ഒമാരില്‍ ഒരാള്‍ ധനേഷായിയിരുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ധനേഷ്. കോഴിക്കോട് ഫ്‌ളയിംഗ് സ്‌ക്വാഡിലേക്ക് തിരികെ പോകാനാണ് ധനേഷിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ തൃശൂരില്‍ നിന്ന് മുറിച്ച മരങ്ങള്‍ നിലമ്പൂരില്‍ പിടിച്ചതും ധനേഷായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.