തിരുവനന്തപുരം: കുട്ടനാട്ടിലെ വെള്ളക്കെട്ട് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുത്തെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. കുട്ടനാട്ടിലെ പ്രശ്‌നങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തും. വെള്ളക്കെട്ടൊഴിവാക്കാന്‍ എക്കല്‍ നീക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പാടങ്ങളിലെ പമ്പിങ് കാര്യക്ഷമമാക്കും. പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. കേന്ദ്ര സര്‍ക്കാരിന്റെ സഹകരണവും ആവശ്യമാണ്. രണ്ടാം പാക്കേജ് ഉടനുണ്ടാകും.
വെള്ളക്കരം കൂട്ടില്ലെന്ന് പറഞ്ഞ മന്ത്രി 2024 ഓടെ ഗ്രാമീണ മേഘലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുമെന്നും ഉറപ്പു നല്‍കി. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിലല്ല, നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.