ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ ബിരുദാനന്തര ബിരുദ അവസാന സെമസ്റ്റര്‍ പരീക്ഷ ഒഴിവാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും എം.ആര്‍ ഷായും അടങ്ങിയ അവധിക്കാല ബെഞ്ച് തള്ളിയത്.
രോഗികളെ ചികിത്സിക്കേണ്ടവരാണ് അവര്‍. എങ്ങനെയാണ് പരീക്ഷ പാസാകാത്തവരെ ചികിത്സിക്കാന്‍ അനുവദിക്കുകയെന്നും കോടതി ചോദിച്ചു. വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ മെഡിക്കല്‍ കമ്മീഷനും കോടതി നോട്ടീസ് അയച്ചു.
ഇതിനിടെ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഐഎന്‍ഐസിഇടി പരീക്ഷ കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പരീക്ഷ ജൂലൈ 17ന് ശേഷം മാത്രമേ നടത്താന്‍ പാടുള്ളൂ എന്നും കോടതി ഉത്തരവിട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.