തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിശോധന കര്‍ക്കശമാക്കാന്‍ പൊലിസിന് പ്രത്യേക നിര്‍ദേശമുണ്ട്. ആരോഗ്യ സംവിധാനങ്ങള്‍ക്ക് നേരത്തെ കൊടുത്ത ഇളവുകള്‍ ഉള്‍പ്പെട്ടെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും ഇളവ്.
ഹോട്ടലുകളില്‍നിന്ന് നേരിട്ട് പാഴ്സല്‍ വാങ്ങാന്‍ അനുവാദമില്ല, പകരം ഹോം ഡെലിവറി മാത്രം. കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര സര്‍വീസ് ഉണ്ടാകില്ല. അവശ്യ സര്‍വീസുകള്‍ മാത്രമാകും അനുവദിക്കുക.
ഭക്ഷ്യോത്പന്നങ്ങള്‍, പഴം, പച്ചക്കറി, പാല്‍, മത്സ്യവും മാംസവും, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ തുറക്കും. നിര്‍മാണ മേഖലയില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പോലീസിനെ അറിയിച്ചശേഷം പണികള്‍ നടത്താം. പൊലീസ് പരിശോധനയും കര്‍ശനമാക്കും.
ജൂണ്‍ 16 വരെ നിലവില്‍ കേരളത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും പുതിയ കൊവിഡ് കേസുകളിലും കുറവുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ടിപിആര്‍ 13 നടുത്തേക്ക് എത്തുകയാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാം എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.