കസ്റ്റഡിയിലുള്ളവരെ പരിശോധനയ്‌ക്കെത്തിക്കുമ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ പരിശോധിക്കണം

കസ്റ്റഡിയിലുള്ളവരെ പരിശോധനയ്‌ക്കെത്തിക്കുമ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ പരിശോധിക്കണം

തിരുവനന്തപുരം: കസ്റ്റഡിയിലുള്ളവരെ വൈദ്യ പരിശോധനയ്‌ക്കെത്തിക്കുമ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ളവ പരിശോധിക്കണമെന്ന് നിര്‍ദേശം. നെടുങ്കണ്ടത്തെ രാജ്കുമാര്‍ കസ്റ്റഡി മരണം അന്വേഷിച്ച ജസ്റ്റിസ് നാരായണ കുറുപ്പ് കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

ആന്തരിക പരിക്ക് ഉണ്ടോയെന്ന് അറിയാനാണ് വിശദ പരിശോധന. അടിവയറിന്റെ അള്‍ട്രാ സൗണ്ട് സ്‌കാനിങ്, പേശികള്‍ക്ക് ക്ഷതമുണ്ടായിട്ടുണ്ടോയെന്ന് മനസ്സിലാക്കുന്നതിനായി യൂറിന്‍ മയോഗ്ലോബിന്‍ പരിശോധന, നീര്‍ക്കെട്ടുണ്ടോയെന്ന് അറിയാനായി സി.ആര്‍.പി. പരിശോധന, ക്രിയാറ്റിന്‍ പരിശോധന തുടങ്ങിയവ നടത്താനാണ് പുതിയ നിര്‍ദേശം.

എന്നാല്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സങ്കീര്‍ണമായ ഈ പരിശോധനകള്‍ക്കുള്ള സംവിധാനമില്ല. ഈ പരിശോധനാ സംവിധാനമുള്ള ആശുപത്രിയിലേക്ക് കസ്റ്റഡിയിലുള്ളവരെ എത്തിക്കുക മാത്രമേ മാര്‍ഗമുള്ളൂ. കൂടാതെ പോലീസുകാരില്‍നിന്ന് ഉണ്ടായേക്കാവുന്ന സമ്മര്‍ദങ്ങളില്‍നനിന്ന് ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.