പാലക്കാട്: സിനിമ തിരക്കഥയെ വെല്ലുന്ന നെന്മാറ അയിരൂരിലെ റഹ്മാന്‍-സജിത വൈറല്‍ പ്രണയ കഥയില്‍ ട്വിസ്റ്റ്. പത്തുവര്‍ഷം വീട്ടിലെ മുറിയില്‍ സജിതയെ താമസിപ്പിച്ചിട്ടില്ലെന്ന് പ്രണയ നായകന്‍ റഹ്മാന്റെ മാതാപിതാക്കള്‍ സാഹചര്യ തെളിവുകള്‍ നിരത്തി ഉറപ്പിച്ചു പറയുന്നു. ഇതോടെ സജിതയെ ഒളിപ്പിച്ചത് മറ്റ് എവിടെയോ ആണെന്ന സംശയം ബലപ്പെട്ടു.
'പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയില്‍ ഉണ്ടെങ്കില്‍ തങ്ങള്‍ അറിയുമായിരുന്നു. മൂന്നു വര്‍ഷം മുമ്പ് വീടിന്റെ മേല്‍ക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്മാന്റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. ഒരു കട്ടില്‍ പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോ മാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്മാന്‍ പറയുന്നത്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് സജിത പുറത്തിറങ്ങാന്‍ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ജനലിന്റെ അഴികള്‍ മുറിച്ചു മാറ്റിയത്'-റഹ്മാന്റെ മാതാപിതാക്കളായ മുഹമ്മദ് കരീം, ആത്തിക എന്നിവര്‍ പറയുന്നു.
സജിതയെ മതം മാറാന്‍ പ്രേരിപ്പിച്ചു എന്ന് പല കോണില്‍ നിന്നും ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കാമുകിയെ സ്വന്തം വീട്ടുകാര്‍ പോലുമറിയാതെ പത്ത് വര്‍ഷം മുറിയിലൊളിപ്പിച്ചു എന്ന റഹ്മാന്റെ വിശദീകരണങ്ങള്‍ക്കുമേല്‍ സംശയങ്ങളുടെ ഇരുണ്ട കാര്‍മേഘങ്ങള്‍ മൂടുകയാണ്. ചില ചോദ്യങ്ങളും ബാക്കിയാവുകയാണ്...
അറ്റാച്ച്ഡ് ബാത്ത്‌റൂമില്ലാത്ത മുറിയില്‍ നിന്ന് വെളിയിലെ കോമണ്‍ ബാത്ത് റൂമില്‍ പോകാന്‍ പെണ്‍കുട്ടി 10 വര്‍ഷത്തിനിടയില്‍ മിനിമം 3650 തവണയെങ്കിലും പുറത്തിറങ്ങിയിട്ടും ഒരുതവണ പോലും വീട്ടുകാര്‍ കണ്ടില്ലേ?
ഈ പത്ത് വര്‍ഷവും ആശുപത്രിയില്‍ പോകത്തക്ക വിധത്തില്‍ അവര്‍ക്ക് യാതൊരു അസുഖവും വന്നില്ലേ?
പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും സജിത ഒന്ന് ചുമയ്ക്കുകയോ തുമ്മുകയോ ചെയ്തില്ലേ?
റഹ്മാന്‍ മുറി തുറന്ന് പുറത്തേക്ക് കടക്കുന്ന സമയത്ത് ഈ പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും വീട്ടുകാര്‍ ഈ മുറിക്കകം കണ്ടിട്ടില്ലേ?
ഒരു പണിയും ചെയ്യാതെ മുറിയില്‍ 10 വര്‍ഷവും ഇരുന്ന പെണ്‍കുട്ടി ഇതുപോലെ ഉണങ്ങി കരിയുമോ?
പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു താമസിക്കാന്‍ നിയമമുള്ള രാജ്യത്ത് കാമുകിയെ ഇങ്ങനെ ഒളിപ്പിച്ചു വെക്കേണ്ടതിന്റെ ആവശ്യമെന്താണ്?
സത്യത്തില്‍ സജിത 10 വര്‍ഷത്തോളം എവിടെ ആയിരുന്നു?
'വിശുദ്ധ പ്രണയ' കഥയിലെ കാണാ കണ്ണികള്‍ ആരെല്ലാം?
ലവ് ജിഹാദിന്റെ പുതിയ പതിപ്പോ റഹ്മാന്റെ പ്രണയ കദന കഥ?
യുവതിയുടെ മൊഴി കാമുകനായ റഹ്മാന് അനുകൂലമാണ് എന്നതുകൊണ്ടു മാത്രം പൊലീസിന് എഴുതി തള്ളാവുന്ന കേസാണോ ഇത്? പത്തു വര്‍ഷം സജിത വീട്ടില്‍ താമസിച്ചിട്ടില്ലെന്ന് റഹ്മാന്റെ മാതാപിതാക്കള്‍ ഉറപ്പിച്ചു പറയുമ്പോള്‍ അവരുടെ മൊഴി പ്രകാരം പൊലീസ് തുടരന്വേഷണം നടത്തേണ്ടതല്ലേ? തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.