രാജ്യം വിടാന്‍ സാധ്യത ചൂണ്ടിക്കാട്ടി ചോക്സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കന്‍ കോടതി

രാജ്യം വിടാന്‍ സാധ്യത ചൂണ്ടിക്കാട്ടി ചോക്സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കന്‍ കോടതി

ന്യൂഡല്‍ഹി: രാജ്യം വിടാന്‍ സാധ്യതയെന്ന കാരണം ചൂണ്ടിക്കാണിച്ച്‌ വിവാദ വ്യവസായി മെഹുല്‍ ചോക്‌സിക്ക് കോടതി ജാമ്യം നിഷേധിച്ചു. എന്നാൽ ചോക്‌സിക്ക് ഡൊമിനിക്കയുമായി യാതൊരു ബന്ധവും ഇല്ലാത്തതിനാല്‍ ഒളിച്ചോടില്ലെന്ന് ഉറപ്പ് നല്‍കാന്‍ കോടതിക്ക് കഴിയില്ലെന്ന് ജഡ്ജി പറഞ്ഞു.

ചോക്‌സി ഇന്ത്യന്‍ പൗരനാണെന്ന് ഡൊമിനിക്കന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കി. എന്നാല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് പെട്ടെന്ന് അയക്കേണ്ടെന്നും കോടതി വ്യക്തമാക്കി.

ആന്റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ചോക്‌സി ഡൊമിനിക്കയില്‍ പിടിയിലാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.