തിരുവനന്തപുരം: ഐ.എസില്‍ ചേര്‍ന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരില്ലെന്ന റിപ്പോര്‍ട്ടുകളോട് വൈകാരികമായി പ്രതികരിച്ച് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. എന്തിനാണ് തന്റെ മകളെ കൊല്ലാന്‍ വിടുന്നതെന്നാണ് ബിന്ദു ചോദിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നിമിഷയെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരികയും നിയമ നടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ബിന്ദു. ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ എന്റെ മനുഷ്യാവകാശമല്ലേ അത്. ഞാന്‍ ഈ ഇന്ത്യയിലാണ് ജീവിക്കുന്നത്. ഞാന്‍ ഇന്ത്യക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?
എന്റെ മകള്‍ ഇന്ത്യ വിട്ട് പോകുന്നതിന് മുമ്പ് അന്നത്തെ സര്‍ക്കാരിനെയും പൊലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ? എന്നിട്ട് അവര്‍ എന്തുകൊണ്ട് അത് തടഞ്ഞില്ലെന്ന് ബിന്ദു ചോദിക്കുന്നു. ഐ.എസിലേക്ക് പോകാന്‍ പ്രേരിപ്പിച്ചവര്‍ ഇന്ത്യയില്‍ ഇപ്പോഴും താമസിക്കുന്നില്ലേയെന്നും അവര്‍ ചോദിച്ചു.
2016 ജൂലായിലാണ് ആറ്റുകാല്‍ സ്വദേശി നിമിഷയെ കാണാനില്ലെന്ന പരാതിയുമായി ബിന്ദു രംഗത്തെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിനൊപ്പം മതപരിവര്‍ത്തനം നടത്തി ഫാത്തിമയെന്ന പേരില്‍ ഐ.എസില്‍ ചേരാന്‍ നിമിഷ പോയതായി സ്ഥിരീകരിച്ചത്.
അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവര്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും തിരിച്ചുകൊണ്ടുവരേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ജയിലില്‍ കഴിയുന്നവരെ ഡീപോര്‍ട്ട് ചെയ്യാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ അതിന് മറുപടി നല്‍കിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.