കേരള കോൺഗ്രസ് മാണി വിഭാഗം എടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിന്‍റെ അടിത്തറ ഇളക്കുന്ന തീരുമാനം ആണ് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയമായും സംഘടനാപരമായും യുഡിഎഫിന്‍റെ നിലനിൽപ്പിനെ ബാധാക്കും. ഇടതുമുന്നണിയുടെ ബഹുജന അടിത്തറ വിപുലമാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സര്‍ക്കാരിനും ഇടതുമുന്നണിക്കും എതിരായ യു ഡി എഫ് സമരങ്ങൾക്കും കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ നിലപാട് തിരിച്ചടിയായെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഘടകകക്ഷിയെ പോലും ഒപ്പം നിർത്താനോ വിശ്വാസത്തിലെടുക്കാനോ കഴിഞ്ഞില്ല. ആർ എസ് എസിനെ ചെറുക്കാൻ യുഡിഎഫിന് കഴിയില്ലെന്ന് ഘടകകക്ഷികൾക്ക് ബോധ്യപ്പെട്ടു. ഹൈക്കമാൻഡ് പോലും ഇടപെട്ടില്ല. എൽഡിഎഫ് വികസന നയത്തിനുള്ള പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
യുഡിഎഫിൽ ഇനിയും വിള്ളലുണ്ടാകുമെന്നും പൊട്ടിത്തെറിയാണ് കോൺഗ്രസിനെ കാത്തിരിക്കുന്നതെന്നും കോടിയേരി ബാലൃകൃഷ്ണൻ പറഞ്ഞു. കത്താലിക്ക സമൂഹത്തിൻ്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടിൽ മാറ്റം വരികയാണ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.