'കോവിഡ് മരണക്കണക്ക് തെറ്റായി കാണിക്കുന്നത് പ്രതിരോധത്തെ ബാധിക്കും': രൺദീപ് ഗുലേറിയ

'കോവിഡ് മരണക്കണക്ക് തെറ്റായി കാണിക്കുന്നത് പ്രതിരോധത്തെ ബാധിക്കും': രൺദീപ് ഗുലേറിയ

ന്യൂഡൽഹി∙ കോവിഡ് ‌‌മരണ കണക്കുകൾ ആശുപത്രികളും സംസ്ഥാന സർക്കാരുകളും തെറ്റായി തരംതിരിക്കുന്നത് കോവിഡിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തെ ബാധിക്കുമെന്ന് ഡൽഹി എംയിസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ.

കോവിഡ് മരണത്തിന്റെ കൃത്യമായ കണക്കുകൾ വിവിധ സംസ്ഥാനങ്ങൾ മറച്ചുവയ്ക്കുന്നെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് എയിംസ് ഡയറക്ടറുടെ പ്രതികരണം. നിലവിലെ സാഹചര്യത്തിൽ കോവിഡ് മരണനിരക്ക് കൃത്യമായി ലഭിക്കാൻ ഓഡിറ്റ് നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏപ്രലിൽ മധ്യപ്രദേശ് പുറത്തുവിട്ട ഔദ്യോഗിക മരണ കണക്കുകളും അന്ത്യകർമ്മങ്ങൾ ചെയ്തവരുടെ കണക്കുകളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന വാർത്ത പുറത്തുവന്നിരുന്നു. 

‘ഹൃദയാഘാതം മൂലം മരിച്ച ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ കോവിഡ് കാരണമാകാം അയാൾക്ക് ഹൃദയാഘാതം സംഭവിച്ചത്. എന്നാൽ പലരും ഇത് കോവിഡുമായി ബന്ധപ്പെടുത്താതെ ഹൃദയസംബന്ധമായ പ്രശ്നമാണെന്ന് കാട്ടി മരണത്തെ തെറ്റായി തരംതിരിക്കുന്നു. മരണം സംബന്ധിച്ച ഓഡിറ്റ് എല്ലാ ആശുപത്രികളും സംസ്ഥാനങ്ങളും നടത്തേണ്ടത് അത്യാവശ്യമാണെന്ന് രൺദീപ് ഗുലേറിയ പറഞ്ഞു

എന്താണ് യഥാർഥ മരണകാരണമെന്നും മരണനിരക്ക് കുറയ്ക്കാന്‍ എന്തു ചെയ്യാനാകുമെന്നും അറിയാൻ ഓഡിറ്റ് ആവശ്യമാണ്. നമുക്ക് ശരിയായ ഡേറ്റ ലഭ്യമായില്ലെങ്കിൽ മരണനിരക്ക് കുറയ്ക്കുന്നതിനുള്ള നയം രൂപീകരിക്കുക പ്രയാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.