കുട്ടനാട്ടിൽ തോടുകളുടെ വീതികുറയ്ക്കുന്ന അശാസ്ത്രീയ പാലനിർമ്മാണം : പ്രതിഷേധം ശക്തം

കുട്ടനാട്ടിൽ തോടുകളുടെ വീതികുറയ്ക്കുന്ന അശാസ്ത്രീയ പാലനിർമ്മാണം : പ്രതിഷേധം ശക്തം

കോട്ടയം : കുട്ടനാടിനെ രക്ഷിക്കാനായി കുട്ടനാട്ടുകാർ അലമുറയിട്ടു കരയുമ്പോഴും കുട്ടനാടിൻറെ ജീവനാഡികളാകുന്ന പുഴകളെയും തോടുകളെയും ശ്വാസം മുട്ടിക്കുന്ന രീതിയിലുള്ള,  പാലം നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും നിർബാധം തുടരുന്നു . കുട്ടനാട്ടിൽ സാധാരണമായ  ചെറു പാലങ്ങൾ  പലതും തോടിന്റെ വീതി ചെറുതാക്കികളഞ്ഞു കൊണ്ട്   കുപ്പികഴുത്തുകൾ പോലെയാണ്.

ഒരു ഭാഗത്ത് തോടുകൾ വിസ്താരപ്പെടുത്തുന്നതിനായും  ആഴം കൂട്ടുന്നതിനായും ജനങ്ങൾ മുറവിളി കൂട്ടുമ്പോൾ അവയെല്ലാം വെറും വനരോദനമായി തള്ളിക്കൊണ്ട് നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്ന തികച്ചും അശാസ്ത്രീയമായ നിർമ്മാണ രീതികളാണ് അധികൃതർ കൈക്കൊള്ളുന്നത് . റോഡുകൾ നിർമ്മിക്കുമ്പോൾ വെള്ളം കടന്നു പോകാനുള്ള കുഴലുകൾ അടിയിൽ ഇടാറുണ്ടെങ്കിലും പലവിധ കാരണങ്ങളാൽ ഇവ അടഞ്ഞു പോകാറുള്ളതും കുട്ടനാട്ടിലെ  ജലമൊഴുക്കിനെ തടസ്സപ്പെടുത്തുന്നു.

കുട്ടനാട്ടിലെ എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുവാൻ തിരുവനന്തപുരം , കൊച്ചി എന്നീ വികസന അതോറിറ്റികളുടെ  മാതൃകയിൽ കുട്ടനാട് വികസന അതോറിറ്റി ഉണ്ടാകണമെന്നതാണ് കുട്ടനാട്ടുകാരുടെ ആവശ്യം. ചങ്ങാശേരി അതിരൂപത പ്രവാസി അപ്പസ്റ്റലേറ്റ് സംഘടിപ്പിച്ച സേവ് കുട്ടനാട് വെബ്ബിനാറിലും കുട്ടനാട് വികസന അതോറിറ്റിക്കായി സ്വരമുയർന്നിരുന്നു.വിവിധ രാഷ്ട്രീയ കക്ഷികളും ഇതിനോട് അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.