ദുബായ് എമിഗ്രേഷന്റെ നിയമ കാര്യ വകുപ്പ് പൂർത്തിയാക്കിയത് 14,050 ഇടപാടുകൾ

ദുബായ് എമിഗ്രേഷന്റെ നിയമ കാര്യ വകുപ്പ് പൂർത്തിയാക്കിയത് 14,050 ഇടപാടുകൾ

ദുബായ്: ഈ വർഷത്തെ ആദ്യ പകുതിയിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ്‌ ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ദുബായ് എമിഗ്രേഷൻ) നിയമ കാര്യ വകുപ്പ്  14,050 ഇടപാടുകൾ പൂർത്തിയാക്കിയെന്ന് അധികൃതർ അറിയിച്ചു. സ്മാർട്ട്‌ ലീഗൽ ഫ്ലാറ്റ് ഫോമിലൂടെയാണ് ഈ സേവന ഇടപാടുകൾ നൽകിയതെന്ന് ജിഡിആർഎഫ്എ ദുബായ് നിയമ - ഉപദേഷ്‌ടാവ്‌ ബ്രിഗേഡിയർ ഡോ. അലി അജിഫ് അൽ സാബി പറഞ്ഞു.

വിവിധ സേവനങ്ങളിലെ നിയമോപദേശവും തൊഴിലാളിയും തൊഴിൽ ഉടമയുമായുള്ള അനുരഞ്ജനവും അനുരഞ്ജന സേവനങ്ങളും ജൂഡീഷ്യൽ അധികാരികളിൽ നിന്ന് ലഭിച്ച അന്വേഷണങ്ങളും അടങ്ങുന്ന സേവന ഇടപാടുകളാണ് വകുപ്പ് നൽകിയത്. ഉപഭോക്താക്കളുടെ നിയമപരമായ സേവനങ്ങൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാനും അത് ഏറ്റവും വേഗത്തിൽ പൂർത്തികരിക്കാനുമുള്ള എല്ലാ സാധ്യതകളും ഏകീകരിക്കാനാണ് ലീഗൽ ഡിപ്പാർട്ട്മെന്റിന്റെ ശ്രമമെന്ന് ബ്രിഗേഡിയർ ഡോ.അലി അജിഫ് അൽ സാബി വ്യക്തമാക്കി.

ജിഡിആർഎഫ്എയുടെ ലീഗൽ ആക്സിലറേറ്റേഴ്സ് ഫ്ലാറ്റ്ഫോം നിയമ കാര്യ വകുപ്പിന്റെ നിയന്ത്രണത്തിൽ ആയതിനാൽ, എവിടെ നിന്നുള്ള ഉപഭോതക്കളുടെ നിയമപരമായ ആവിശ്യങ്ങൾക്ക് മേൽ ഉപദേശം നൽകാൻ ഡിപ്പാർട്ട്മെന്റിനു കഴിയും. ഈ സ്മാർട്ട്‌ ഫ്ലാറ്റ് ഫോമിലുടെ എത്ര വിദൂരതയിൽ നിന്നും വ്യക്തിഗത സാന്നിധ്യമില്ലാതെ നിയമ സംബന്ധമായ സേവനങ്ങൾ തേടാൻ ആളുകൾക്ക് എളുപ്പത്തിൽ സാധിക്കുന്നതാണ് പ്രത്യേകത.


ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലൂടെ ഉപഭോതാക്കളെ സേവിക്കുന്നതിനും, അവരുടെ സംതൃപ്തിയും, സന്തോഷവും  വർധിപ്പിക്കുന്നതിനുള്ള വകുപ്പിന്റെ താല്പര്യം സേവനങ്ങളിൽ പ്രതിഫലിക്കുന്നു. ലീഗൽ ഡിപ്പാർട്ട്മെന്റിനെ നിയന്ത്രിക്കുന്നത് നിയമപരമായ വിഷയങ്ങളിൽ ഡോക്ടറേറ്റുള്ള ഉന്നത ഉദ്യോഗസ്ഥരാണ്. എല്ലാം താമസ- കുടിയേറ്റ അന്വേഷണങ്ങൾക്കും യഥാർത്ഥമായ മറുപടി നൽകാൻ ഏറെ വിദഗ്ധരാണ് അവർ. ജി ഡിആർഎഫ്എയുടെ സ്മാർട്ട് അപ്ലിക്കേഷനിലൂടെയും, വെബ്സൈറ്റിലൂടെയും ലഭിച്ച നിയമ ഉപദേശങ്ങളിൽ ഭൂരിഭാഗവും കക്ഷികൾ തമ്മിലുള്ള അനുരഞ്ജനം പൂർത്തീകരിക്കാനുള്ള സാധ്യതകൾ തിരക്കി കൊണ്ടുള്ള അഭ്യർത്ഥനകളായിരുന്നു.

ഉപഭോക്താക്കൾ തങ്ങളുടെ ഇടപാടുകൾ എളുപ്പത്തിലും പൂർത്തിയാക്കാൻ smart.gdrfad.gov.ae വെബ്സൈറ്റോ, അല്ലെങ്കിൽ ജിഡിആർഎഫ്എ ദുബായ് സ്മാർട്ട് അപ്ലിക്കേഷനോ ഉപയോഗപ്പെടുത്തണമെന്ന് ദുബായ് എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അഭ്യർത്ഥിച്ചു.

വിസാ സംബന്ധമായ അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ടോൾ ഫ്രീ 8005111 നമ്പറിൽ വിളിക്കാം. രാജ്യത്തിന്റെ പുറത്തുനിന്ന് 97143139999 എന്നതിലെക്കാണ് വിളിക്കേണ്ടത്. [email protected] , [email protected] . എന്നീ ഇമെയിൽ വഴി ബന്ധപ്പെട്ടാലും വിവരങ്ങൾ അറിയാവുന്നതാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.