ആയുധങ്ങളുമായി ബോട്ട് എത്തുന്നുവെന്ന് ഇന്റലിജന്‍സ്; തമിഴ്നാട്, കേരള തീരങ്ങളില്‍ അതീവ സുരക്ഷ,നിരീക്ഷണം

ആയുധങ്ങളുമായി ബോട്ട് എത്തുന്നുവെന്ന് ഇന്റലിജന്‍സ്; തമിഴ്നാട്, കേരള തീരങ്ങളില്‍ അതീവ സുരക്ഷ,നിരീക്ഷണം

ചെന്നൈ: ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് തമിഴ്നാട്, കേരളാ തീരങ്ങളില്‍ അതീവ സുരക്ഷാ നിര്‍ദേശം നല്‍കി. കോസ്റ്റ് ഗാര്‍ഡും നിരീക്ഷണം ശക്തമാക്കി.

കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്. ശ്രീലങ്കയില്‍ നിന്ന് ചില ബോട്ടുകള്‍ ആയുധങ്ങളുമായി രാമേശ്വരം തീരത്തേക്ക് തിരിച്ചു എന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച രഹസ്യ വിവരം.

ശനിയാഴ്ച രാത്രിയോടെയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തമിഴ്നാട് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ബോട്ട് എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നോ, എത്രപേരുണ്ടെന്നൊ വിവരം ലഭിച്ചിട്ടില്ല.

കഴിഞ്ഞ മാര്‍ച്ച് 25ന് ഇറാനില്‍ നിന്ന് 300 കിലോ ഹെറോയിനും അഞ്ച് എ.കെ 47 തോക്കുകളുമായി പോയ ശ്രീലങ്കന്‍ ബോട്ട് പിടിയിലായിരുന്നു. ആറ് ശ്രീലങ്കന്‍ സ്വദേശികള്‍ക്കെതിരെ എന്‍ഐഎ കേസെടുക്കുകയും ചെയ്തിരുന്നു.

തൊട്ടു പിന്നാലെ ശ്രീലങ്കയില്‍ നിന്നുള്ള അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തേയും അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി ബന്ധപ്പെട്ടവരാണ് ആയുധങ്ങളുമായി ബോട്ടുകളില്‍ എത്തുന്നതെന്നാണ് കരുതുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.