കോവിഡ്: കൂടുതല്‍ ഇളവുകളുമായി ലോക്ക്ഡൗണ്‍ തുടരും; തീരുമാനം ഇന്ന്

കോവിഡ്: കൂടുതല്‍ ഇളവുകളുമായി ലോക്ക്ഡൗണ്‍ തുടരും; തീരുമാനം ഇന്ന്

തിരുവനന്തപുരം; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ കൂടുതല്‍ ഇളവുകളോടെ തുടര്‍ന്നേക്കും. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകനയോ​ഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.

ഓട്ടോ, ടാക്സി സര്‍വീസുകള്‍ക്കും കൂടുതല്‍ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസുകള്‍ക്കും അനുമതി നല്‍കിയേക്കും. തുണിക്കടകള്‍, ചെരിപ്പുകള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് തുറക്കാന്‍ അനുമതി ഉണ്ടാകും. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂർണ ലോക്ഡൗണിന് ശേഷം ഇന്ന് കൂടുതല്‍ ഇളവുകള്‍ ഉണ്ട്. ഹോട്ടലുകളില്‍ നിന്നും പാഴ്സലുകള്‍ അനുവദിക്കും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ഉണ്ട്.

കൂടുതല്‍ ഇളവുകള്‍ നല്‍കി ഘട്ടം ഘട്ടമായാവും ലോക്ക്ഡൗണ്‍ ഒഴിവാക്കുക. കോവിഡ് വ്യാപനത്തിന് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങള്‍ എല്ലാമേഖലയിലും തുടരും.

എന്നാൽ 75 ശതമാനം ജനങ്ങളും വാക്സിന്‍ എടുത്താലേ കോവിഡ് ഭീഷണിയില്‍നിന്ന് സംസ്ഥാനം മുക്തമാകൂ എന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ 25 ശതമാനത്തിന് ഒരു ഡോസ് നല്‍കിയിട്ടുണ്ട്. 75 ശതമാനം പേരും പൂര്‍ണമായി വാക്സിനെടുക്കുന്നതുവരെ പ്രാദേശിക അടിസ്ഥാനത്തില്‍ രോഗബാധ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.