ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കയുണ്ടെന്ന് ഡോ. സാം പിട്രോഡ

ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കയുണ്ടെന്ന് ഡോ. സാം പിട്രോഡ

തിരുവനന്തപുരം: ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കയുണ്ടെന്ന് ഡോ.സാം പിട്രോഡ. കേരളം പല മേഖലയിലും മറ്റ് രാജ്യങ്ങള്‍ക്ക് വഴികാട്ടിയാണെന്നും ഇന്ത്യന്‍ ഐടി വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ.സാം പിട്രോഡ പറഞ്ഞു. സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച സീ ടു സ്‌കൈ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതിക വിദ്യയുടെ വികസനം സമൂഹത്തിലെ അന്തരം കുറച്ച് തുല്യതയിലേക്ക് നയിക്കുമെന്ന് സാം പിട്രോഡ വ്യക്തമാക്കി. വെബിനാറില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങളില്‍ മറുപടി പറഞ്ഞ പിട്രോഡ സാങ്കേതിക പുരോഗതി കൈവരിക്കുന്നതിനുളള പുത്തന്‍ ആശയങ്ങളും പങ്കുവച്ചു. മധു കൊട്ടാരക്കര, സീ ടൂ സ്‌കൈ പ്രൊജക്ടിനെക്കുറിച്ച് വിശദീകരിച്ചു. നിയമസഭ സ്പീക്കര്‍ എംബി രാജേഷ്, എംഎല്‍എമാരായ റോജി എം ജോണ്‍, അഡ്വ.പ്രമോദ് നാരായണന്‍, അരുണ്‍കുമാര്‍ എംഎസ്, നയതന്ത്ര വിദഗ്ദന്‍ ടി പി ശ്രീനിവാസന്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ള പ്രമുഖരോടൊപ്പം അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നായി മുന്നൂറോളം പേര്‍ പങ്കെടുത്തു



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.