മാറ്റോ ഗ്രോസ്സോ: കോപ്പ അമേരിക്ക വിജയ കൊയ്ത്തില്‍ മഞ്ഞപ്പടയും കൊളംബിയയും. ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍, ഇക്വഡോറിനെ പരാജയപ്പെടുത്തി ആദ്യ മത്സരത്തില്‍ തന്നെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് കൊളംബിയ.
വെനസ്വേലയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ മഞ്ഞപ്പട കീഴടക്കിയത്. ബ്രസീലിനായി മാര്‍കിന്യോസ്, നെയ്മര്‍, ഗബ്രിയേല്‍ ബാര്‍ബോസ എന്നിവര്‍ സ്‌കോര്‍ ചെയ്തു.
കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ഇതുവരെ വെനസ്വേലയ്‌ക്കെതിരേ തോറ്റിട്ടില്ല. ആ റെക്കോഡ് ഈ മത്സരത്തിലും തുടരാന്‍ ബ്രസീലിന് സാധിച്ചു. കോവിഡ് മൂലം വെനസ്വേല പകരക്കാരെ ഇറക്കിയാണ് കളിച്ചത്. എന്നിട്ടും പ്രതിരോധം കാഴ്ചവെയ്ക്കാന്‍ വെനസ്വേലയ്ക്ക് സാധിച്ചു
ബ്രസീല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് വെനസ്വേല കാഴ്ചവെച്ചത്. നെയ്മര്‍ എടുത്ത കോര്‍ണര്‍ കിക്ക് സ്വീകരിച്ച മാര്‍കിന്യോസ് പന്ത് നിലത്തിറക്കി അനായാസം വെനസ്വേലയുടെ വലയിലെത്തിച്ചു. ഇതോടെ ബ്രസീല്‍ 1-0 ന് മുന്നിലെത്തി.
ഒടുവില്‍ 62-ാം മിനിട്ടില്‍ ബ്രസീലിനനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. ഡാനിലോയെ ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിന്റെ ഫലമായാണ് ബ്രസീലിന് പെനാല്‍ട്ടി ലഭിച്ചത്. ടീമിനായി പെനാല്‍ട്ടി കിക്കെടുത്ത സൂപ്പര്‍ താരം നെയ്മര്‍ അനായാസം പന്ത് പോസ്റ്റിലേയ്ക്ക് അടിച്ച് ഇടുകയായിരുന്നു. പിന്നാലെ ബ്രസീല്‍ മത്സരത്തിലെ മൂന്നാം ഗോള്‍ നേടി.
ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയ വിജയം കണ്ടത്. എഡ്വിന്‍ കാര്‍ഡോണയാണ് ടീമിനായി വിജയ ഗോള്‍ നേടിയത്. ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യം തൊട്ട് ആക്രമിച്ചുകളിച്ച കൊളംബിയ മത്സരം തുടങ്ങി ഒരു മിനിട്ട് പിന്നിടുമ്പോഴേക്കും ആദ്യ കോര്‍ണര്‍ സ്വന്തമാക്കി. കൊളംബിയയ്ക്ക് പിന്നാലെ ഇക്വഡോറും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ കളി ആവേശത്തിലാകുകയായിരുന്നു. 39ാം മിനിട്ടില്‍ കൊളംബിയയുടെ മുന്നേറ്റതാരം ബോര്‍ജയുടെ ഹെഡര്‍ ഇക്വഡോര്‍ പോസ്റ്റിന് മുകളിലൂടെ പറന്നു. പിന്നാലെ കൊളംബിയ മത്സരത്തിലെ ആദ്യ ഗോള്‍ നേടി.
41-ാം മിനിട്ടില്‍ മധ്യനിര താരം എഡ്വിന്‍ കാര്‍ഡോണയാണ് ടീമിനായി ഗോള്‍ നേടിയത്. ഫ്രീകിക്കിലൂടെ ലഭിച്ച പാസ് കൃത്യമായി വലയിലെത്തിച്ചാണ് കാര്‍ഡോണ ടീമിന് ലീഡ് സമ്മാനിച്ചത്. 51-ാം മിനിട്ടില്‍ ഇക്വഡോറിന്റെ എസ്റ്റുപിനിയാന്‍ എടുത്ത ഫ്രീകിക്ക് അത്ഭുതകരമായി തട്ടിയകറ്റി കൊളംബിയന്‍ ഗോള്‍ കീപ്പര്‍ ഓസ്പിന താരമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.