ന്യുഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയം സംബന്ധിച്ച തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് സിബിഎസ്ഇ. പന്ത്രണ്ടാം ക്ലാസിലെ ഇന്റേണല്‍ മാര്‍ക്കും പതിനൊന്ന്, പത്ത് ക്ലാസുകളിലെ അവസാന പരീക്ഷയുടെ മാര്‍ക്കുകളും പരിഗണിക്കാനാണ് സാധ്യത. ഇത് സംബന്ധിച്ച് മൂല്യനിര്‍ണയ സമിതി അന്തിമ തീരുമാനം ഇന്നായിരുന്നു സിബിഎസ്ഇക്ക് സമര്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ തീരുമാനത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ സമിതി കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.
പന്ത്രണ്ടാം ക്ലാസിലെ ഇന്റേണല്‍ മാര്‍ക്ക് മാത്രം പരിഗണിക്കാനായിരുന്നു ആദ്യത്തെ നിര്‍ദേശം. എന്നാല്‍ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്ക് കൂടി കണക്കിലെടുക്കണമെന്ന നിര്‍ദേശം കൂടി പിന്നാലെ വന്നു. ഒപ്പം പ്ലസ് വണ്‍ ക്ലാസിലെ അവസാന മാര്‍ക്കും. പത്താം ക്ലാസിനും പതിനൊന്നാം ക്ലാസിനും 30 ശതമാനം വീതം വെയിറ്റേജ് നല്‍കാനാണ് ആലോചന. മൂല്യനിര്‍ണയം സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ സമിതി സിബിഎസ്ഇക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ജൂലൈ പകുതിയോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.