ദുബായ്: ബില്ലടയ്ക്കാതെ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടാല്‍ ടെലകോം സേവനങ്ങള്‍ പുനരാരംഭിക്കാന്‍ റീ കണക്ഷന്‍ ഫീസ് കൂടി നല്‍കണമെന്ന് എത്തിസലാത്ത്. അതുപോലെ ബില്ലുകളടയ്ക്കാന്‍ കാലതാമസം നേരിടുന്നത് ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോർ കുറയുന്നതിന് ഇടയാക്കുമെന്നും യുഎഇയിലെ ഏറ്റവും വലിയ ടെലകോം ഓപ്പറേറ്ററായ എത്തിസലാത്ത് അറിയിച്ചിട്ടുണ്ട്.
മാസമാദ്യമാണ് ഉപഭോക്താക്കള്‍ക്ക് എത്തിസലാത്ത് ബില്ലുകള്‍ അയക്കുന്നത്. 15 വരെയാണ് ബില്ലടയ്ക്കാനുളള കാലാവധി. കാലാവധി കഴിഞ്ഞും പണം അടയ്ക്കാതിരുന്നാല്‍ ടെലകോം സേവനം വിച്ഛേദിക്കപ്പെടും. പിന്നീട് ബില്ലിനൊപ്പം 26 ദിർഹം 25 ഫില്‍സ് റീ കണക്ഷന്‍ ഫീസ് കൂടി നല്‍കിയാല്‍ മാത്രമെ സേവനം പുനരാരംഭിക്കുകയുളളൂവെന്നാണ് എത്തിസലാത്ത് അറിയിക്കുന്നത്. അതേസമയം നൂറു ദിവസത്തിനുളളില്‍ ബില്ലടച്ചില്ലെങ്കില്‍ മാത്രമെ റീകണക്ഷന്‍ ഫീസ് ഈടാക്കൂവെന്നാണ് അറിയിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.