സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടെ ദൂരൂഹ സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് വിധേയമാവാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഓഫീസിലെത്തി. സ്വര്‍ണക്കള്ളക്കടത്ത് കേസ്, കടലാസ് കമ്ബനികളുടെ മറവില്‍ സാമ്ബത്തിക ഇടപാടുകള്‍ എന്നീ ആരോപണങ്ങളില്‍ വ്യക്തത തേടിയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ബിനീഷ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷ് കോടിയേരി സാവകാശം തേടിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആറ് ദിവസത്തെ സാവകാശമാണ് ഇഡിയോട് ബിനീഷ് ചോദിച്ചത്. എന്നാല്‍ ആവശ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തള്ളുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബുധനാഴ്ച രാവിലെ 11 മണിയോടെ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ഇഡി നോട്ടീസിലെ നിര്‍ദേശം. എന്നാല്‍ . രാവിലെ 9.25 ഓടുകൂടി തന്നെ ബിനീഷ് ഇഡി ഓഫീസിലെത്തുകയായിരുന്നു. ബെംഗളൂരുവില്‍ 2015ഇല്‍ രൂപീകരിക്കുകയും പിന്നീട് പ്രവര്‍ത്തനം അവസാനിപ്പിക്കുകയം ചെയ്ത രണ്ടു കമ്ബനികളില്‍ ബിനീഷിനു പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലാത്ത ഇവ ഏതങ്കിലും തരത്തില്‍ അനധികൃത ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണോ രൂപവത്കരിച്ചത് എന്നതാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്.
ബിനീഷിന് പങ്കാളിത്തമുള്ള 2018 ല്‍ തുടങ്ങിയ മറ്റൊരു കമ്ബനിയും അന്വേഷണ പരിധിയിലുണ്ട്. . യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിംഗ് പേയ്മെന്‍റുകള്‍ക്കായി ചുമതലപ്പെടുത്തിയിരുന്ന UAFX എന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സ്ഥാപനം വഴി കമ്മിഷന്‍ ലഭിച്ചതായി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷ് വെളിപ്പെടുത്തിയിരുന്നു. നിരീക്ഷണത്തിലുള്ള കമ്ബനികളില്‍ ചിലത് കടലാസ് കമ്ബനികള്‍ മാത്രമായിരുന്നു എന്നും കള്ളപ്പണ ഇടപാടുകള്‍ക്കും വിദേശകറന്‍സി കൈമാറ്റത്തിനും ഇവ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നുമുള്ള സംശയത്തിലാണ് ഇ.ഡി.
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ മലയാളികളില്‍ ചിലരുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് എന്‍ഫോഴ്സ്മെന്റ് നടപടി. സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന് പണം കണ്ടെത്താന്‍ ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കെ.ടി റമീസ് വഴിയായിരുന്നു ഈ നീക്കം. കെടി റമീസും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂബ് മുഹമ്മദ്, ബിനീഷ് കോടിയേരി സാമ്ബത്തിക ഇടപാടുള്‍പ്പെടെ പുറത്ത് വന്ന സാഹചര്യത്തില്‍ കൂടിയാണ് ഇഡി നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.