കനത്ത മഴ: മഹാരാഷ്ട്രയിൽ മൂന്ന് ദിവസത്തിനിടെ 47 മരണം

കനത്ത മഴ: മഹാരാഷ്ട്രയിൽ മൂന്ന് ദിവസത്തിനിടെ 47 മരണം

പുണെ: മഹാരാഷ്ട്രയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴക്കിടെ ജീവൻ നഷ്ടപ്പെട്ടത് 47 പേർക്ക്. ഔറംഗബാദ്, പുണെ, ഡിവിഷനുകളിലാണ് മഴ നാശംവിതച്ചത്. ലക്ഷത്തണക്കിൻ ഹെക്ടർ പ്രദേശത്ത് കൃഷിനാശവും ഉണ്ടായതായി വാർ ത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറയുമായി ബന്ധപ്പെട്ട് പ്രളയത്തിന്റെയും മഴയുടെയും സ്ഥിതിഗതികൾ ആരാഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മഴക്കെടുതി അനുഭവിക്കുന്ന സഹോദരീ സഹോദരന്മാർക്കുവേണ്ടി പ്രാർഥിക്കുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനംചെയ്തു. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ 2300 വീടുകൾ തകർന്നു. 21,000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് പുണെ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.