ന്യൂ ഡൽഹി : 2020ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 94-മത്. ആകെ വിലയിരുത്തലിന് വിധേയമായ 107 രാജ്യങ്ങളിൽ സുഡാനൊപ്പം ആണ് ഇന്ത്യ 94 ആം സ്ഥാനം പങ്കിട്ടത്. കഴിഞ്ഞ വർഷം 117 രാജ്യങ്ങളുടെ പട്ടികയിൽ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
വികസനത്തിന്റെ വേഗം വർധിക്കുമ്പോഴും പട്ടിണി രാജ്യത്ത് കുറയുന്നില്ല എന്നത് വ്യക്തമാക്കുകയാണ് ഈ വർഷത്തേയും ആഗോള പട്ടിണി സൂചിക. 2020ലെ ഇന്ത്യയുടെ സ്കോർ 27.2 ആണ്. പട്ടിണിയുടെ തോത് ഇന്ത്യയിൽ ഏറെ ഗുരുതരമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ നിലവാരം. നേപ്പാൾ (73), പാകിസ്താൻ (88), ബംഗ്ലാദേശ് (75), ഇന്തോനേഷ്യ (70) എന്നീ രാജ്യങ്ങൾക്കും പിന്നിലായാണ് പട്ടിക അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം.
നോർത്ത് കൊറിയ, റുവാണ്ട (97), നൈജീരിയ (98), അഫ്ഗാനിസ്ഥാൻ (99), ലെസൊത്തോ (100), സിയെറ ലിയോൺ (101), ലൈബീരിയ (102), മൊസാംബിക്ക് (103), ഹെയ്തി (104), മഡഗാസ്കർ (105), ടിമോർ ലെസ്റ്റെ (106), ചാഡ് (107) എന്നി 13 രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നിൽ. റിപ്പോർട്ട് പ്രകാരം ജനസംഖ്യയുടെ 14 ശതമാനം ഇന്ത്യയിൽ പോഷകാഹാരക്കുറവ് നേരിടുന്നു.
കുട്ടികൾക്കിടയിലെ വളർച്ചാ മുരടിപ്പ് രാജ്യത്ത് 37.4 ശതമാനമാണ് എന്നതാണ് സ്ഥിതി വിവരം ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര എജൻസികളാണ് സ്ഥിതി വിവരം ശേഖരിച്ച് അവലോകനം ചെയ്ത് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.