കോവിഡ് വ്യാപനം: എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോവിഡ് വ്യാപനം: എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോട്ടയം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി സര്‍വകലാശാല ജൂണ്‍ 15 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

2021 ജനുവരിയില്‍ നടന്ന പത്താം സെമസ്റ്റര്‍ എല്‍എല്‍ബി (പഞ്ചവത്സരം-സപ്ലിമെന്ററി, മേഴ്സി ചാന്‍സ്-2008-2010 അഡ്മിഷന്‍ സപ്ലിമെന്ററി/2007 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്/2006 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്/2006ന് മുൻപ് അഡ്മിഷന്‍ മൂന്നാം മേഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അതേസമയം പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 29 വരെ അപേക്ഷിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.